ജെറ്റ്​​ എയർവേയ്​സിൽ പ്രതിസന്ധി രൂക്ഷം; ഇനി സമരമെന്ന്​ പൈലറ്റുമാർ

ന്യൂഡൽഹി: കടക്കെണിയിലായ ജെറ്റ്​ എയർവേയ്​സിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ഇതുമൂലം പ്രതിദിനം സർവീസ്​ നടത് തുന്ന വിമാനങ്ങളുടെ എണ്ണം 140ൽ നിന്ന്​ 41 ആയി ചുരുങ്ങി.

ശമ്പളം ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന്​ മുതൽ അനിശ്​ചിതകാല സമരം തുടങ്ങുമെന്ന്​ കമ്പനിയിലെ പൈലറ്റുമാർ അറിയിച്ചു. മാർച്ച്​ അവസാനത്തിനകം ശമ്പള കുടിശ്ശിക മുഴുവനായി നൽകണമെന്നാണ്​ പൈലറ്റുമാരുടെ ആവശ്യം. മുംബൈയിൽ ചേർന്ന​ പൈലറ്റുമാരുടെ സംഘടനയുടെ നിർണായക യോഗമാണ്​ തീരുമാനമെടുത്തത്​.

അതേ സമയം, ജെറ്റ്​ എയർവേയ്​സിൽ നിക്ഷേപം സ്വരൂപിക്കാനുള്ള നീക്കങ്ങൾ സ്ഥാപകൻ നരേഷ്​ ഗോയൽ സജീവമാക്കിയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഖത്തർ എയർവേയ്​സ്​ പോലുള്ള കമ്പനികളിൽ നിന്ന്​ നിക്ഷേപം സ്വീകരിക്കാനാണ്​ നീക്കങ്ങൾ നടക്കുന്നത്​.

Tags:    
News Summary - Crisis-hit Jet-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.