ക്യൂബെക്: കനേഡിയൻ വ്യവസായിയും ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ഉടമയുമായ ഗെറ ാൾഡ് കോട്ടെൻറ മരണത്തോടെ കൈവിട്ടുപോയത് 145 ദശലക്ഷം ഡോളറിെൻറ ബിറ്റ്കോയിൻ. ക്വ ാഡ്രിഗ എന്ന കാനഡയിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിെൻറ ഉടമയായ കോട്ടൻ ആണ് ബിറ്റ്കോയിൻ ശേഖരത്തിെൻറ പാസ്വേഡ് കൈവശം വെച്ചിരുന്നത്. എക്സ്ചേഞ്ചിൽ നിക്ഷേപിച്ച ഇടപാടുകാരുെടതാണ് ഇൗ ബിറ്റ്കോയിൻ ശേഖരം.
അദ്ദേഹത്തിെൻറ മരണത്തോടെ ഇൗ വൻശേഖരത്തിെൻറ പാസ്വേഡ് കണ്ടെത്താൻ കിണഞ്ഞുശ്രമിക്കുകയാണ് കമ്പനി. ഉദ്യമത്തിൽ കമ്പനി വിജയിച്ചില്ലെങ്കിൽ എന്നന്നേക്കുമായി ഇൗ മുതലിനെ മറക്കുകയേ ഇടപാടുകാർക്കും കമ്പനിക്കും നിവൃത്തിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.