തൃശൂർ: രാജ്യത്തെ ബാങ്കുകൾ വൻ ബിസിനസ് വളർച്ച നേടുേമ്പാൾ തൃശൂർ ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്ക് ഗുരുതര പ്രതിസന്ധിയിൽ. നിക്ഷേപവും വായ്പയും വളരാതിരിക്കുകയും കിട്ടാക്കടം പെരുകുകയും ചെയ്യുന്ന അപൂർവ അവസ്ഥയിലാണ് ബാങ്ക്. ജീവനക്കാരുടെ സംഘടന ഭാരവാഹികെള വിദൂര ദിക്കുകളിലേക്ക് ‘തട്ടി’ ഇതിനെതിരേയുള്ള പ്രതികരണവും പ്രതിഷേധവും അടിച്ചമർത്തുന്നു.
അങ്ങനെയിരിക്കേ, വിൽപനക്കു വെച്ച 51 ശതമാനം ഒാഹരി വാങ്ങാനെത്തുന്നവർ ബാങ്ക് അവകാശപ്പെടുന്ന മൂല്യം കണ്ടെത്താനാവാതെ ഉപേക്ഷിച്ച് പോയി. ജീവനക്കാെര ശത്രുപക്ഷത്ത് നിർത്തുന്ന മാനേജ്മെൻറ് നയം കൂടിയായപ്പോൾ കാര്യങ്ങൾ അങ്ങേയറ്റം മോശമായി. ധനലക്ഷ്മി ബാങ്കിനു ശേഷം കേരളം ആസ്ഥാനമായ മറ്റൊരു പഴയ തലമുറ സ്വകാര്യ ബാങ്കിെൻറ നിലനിൽപ് അപകടത്തിലായി. നാലു വർഷം മുമ്പ് പബ്ലിക് ഇഷ്യൂവിലൂടെ ഒാഹരി സമാഹരിക്കാൻ ലഭിച്ച അനുമതി നടപ്പാക്കാതെ വിദേശ മൂലധന നിക്ഷേപം പ്രതീക്ഷിച്ചിരുന്ന കാത്തലിക് സിറിയൻ ബാങ്ക് ഇപ്പോൾ കൈയും കാലുമിട്ട് അടിക്കുകയാണ്.
2013ൽ 12,344 കോടി രൂപയായിരുന്ന കാത്തലിക് സിറിയൻ ബാങ്കിെൻറ നിക്ഷേപം 2017ൽ വർധിച്ചത് 2,567 കോടി രൂപ മാത്രമാണ്. ഇക്കാലത്ത് െഫഡറൽ ബാങ്കിെൻറ നിക്ഷേപം 40,050 കോടിയും സൗത്ത് ഇന്ത്യൻ ബാങ്കിേൻറത് 21,885 കോടിയും ആയി വളർന്നു. വായ്പരംഗത്തും സ്ഥിതി ഗുരുതരമാണ്. 2013ൽ 8,852 കോടി രൂപ വായ്പ കൊടുത്ത ഇൗ ബാങ്ക് 2017ൽ ഇതുവരെ 8,119 കോടി മാത്രമാണ് നൽകിയത്; 733 കോടി കുറവ്. ഇതേ കാലയളവിൽ സമാന സ്വഭാവമുള്ള െഫഡറൽ ബാങ്ക് 29,994 കോടിയും സൗത്ത് ഇന്ത്യൻ ബാങ്ക് 15,023 കോടിയുമാണ് 2013നെ അപേക്ഷിച്ച് അധികം നൽകിയ വായ്പ. കിട്ടാക്കടത്തിെൻറ തോതിലാണ് കാത്തലിക് സിറിയൻ ബാങ്കിെൻറ വളർച്ച. 2010-13ൽ 2.34 ശതമാനമായിരുന്ന കിട്ടാക്കടം 2017ൽ 7.25 ആയി. ഫെഡറൽ ബാങ്കിൽ അത് 3.44 ൽനിന്ന് 2.33 ശതമാനമായി കുറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിൽ 1.36ൽനിന്ന് 2.45 ആയാണ് ഉയർന്നത്.
വായ്പ വിതരണത്തിൽ കാത്തലിക് സിറിയൻ ബാങ്കിലെ ചില ഉന്നതരുടെ ഇടപെടലുകളെക്കുറിച്ച് സംഘടന ഭേദമില്ലാതെ ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. കിട്ടാക്കടമായി തുടരുന്ന വായ്പയുടെ ജാമ്യവസ്തു പോലും തിരിച്ചു നൽകി മൂല്യം കുറഞ്ഞ വസ്തു ഇൗടായി സ്വീകരിക്കുന്ന പ്രവണത സമീപകാലത്ത് ശക്തമാെണന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബാങ്കിെൻറ ഒരു ശതമാനം ഒാഹരി വാങ്ങുമെന്ന് ഏതാണ്ട് ഉറപ്പിച്ച കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സ് ഹോൾഡിങ്സ് അതിൽ നിന്ന് പിന്മാറി. സംഘടന ഭാരവാഹികളെ മുഴുവൻ സ്ഥലംമാറ്റിയും ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജീവനക്കാർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്ന് സർക്കുലർ ഇറക്കിയും ഫെയർ ഫാക്സിെൻറ കടന്നു വരവിനു വേണ്ടി ബാങ്കിൽ ‘ശുദ്ധീകരണം’ നടന്നിരുന്നു.
വായ്പ തിരിച്ചടക്കാത്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സമരം നടത്താൻ ജീവനക്കാരെ തള്ളിവിട്ടതും ബാങ്കിെൻറ ‘അതിബുദ്ധി’യായിരുന്നു. അതിപ്പോൾ കേസും കോടതിയുമായി മാറിയപ്പോൾ അധികൃതർ ൈകമലർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.