തൃശൂർ: കേരളത്തിലെ 32 കറൻസി ചെസ്റ്റുകൾ പൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഇതുസംബന്ധിച്ച് തിരുവനന്തപുരം ലോക്കൽ ഹെഡ് ഒാഫിസിന് ആർ.ബി.െഎ അനുമതി നൽകി. സർക്കാറിെൻറ പണമിടപാടുകൾ നടക്കുന്ന ശാഖകളിലെ ചെസ്റ്റും പൂട്ടുന്നവയിൽ ഉൾപ്പെടുന്നു. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ സമീപകാലത്ത് ആർ.ബി.െഎയിൽനിന്ന് ബാങ്ക് ശാഖകളിലേക്കുള്ള പണത്തിെൻറ നീക്കം പതുക്കെയാണെന്ന ആക്ഷേപം നിലനിൽക്കെയാണ് 32 ചെസ്റ്റുകൾ പൂട്ടുന്നത്. ബാങ്കുകളിലേക്ക് വിതരണം ചെയ്യാനുള്ള പണം ആർ.ബി.െഎ സൂക്ഷിക്കുന്ന ഇടമാണ് ചെസ്റ്റ്. വിവിധ ബാങ്കുകളിലും ട്രഷറികളിലുമാണ് ചെസ്റ്റ് പ്രവർത്തിക്കുന്നത്. ബാങ്കുകൾ മുഖേന ശേഖരിക്കുന്ന കേടായതും മുഷിഞ്ഞതുമായ േനാട്ടുകൾ സൂക്ഷിക്കുന്നതും ചെസ്റ്റിലാണ്. സംസ്ഥാനത്ത് 202 ചെസ്റ്റുകളുണ്ട്. വടക്കൻ ജില്ലകളിൽ താരതമ്യേന കുറവാണ്. നോട്ട് നിരോധന സമയത്ത് വടക്കൻ ജില്ലകളിലേക്ക് ആവശ്യത്തിന് പണം എത്താത്തതിന് ഒരു കാരണം ചെസ്റ്റുകളുടെ കുറവായിരുന്നു.
ഒരു ചെസ്റ്റിന് അഞ്ച് കാവൽക്കാർ വേണം. 32 ചെസ്റ്റ് പൂട്ടുേമ്പാൾ 160 പേർക്ക് േജാലി നഷ്ടപ്പെടും. ചെസ്റ്റുകളുടെ കുറവ് ജനത്തെയും സർക്കാർ ഇടപാടുകളെയും ബാധിക്കാതെ നോക്കണമെന്ന് ആർ.ബി.െഎ തന്നെ നിർദേശം നൽകുന്നുണ്ടെങ്കിലും ബാധിക്കാനാണ് സാധ്യതയെന്ന് ലോക്കൽ ഹെഡ് ഒാഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ചെലവ് ചുരുക്കലിെൻറ പേരിലാണ് ഇത്തരം നടപടികൾ.
പൂട്ടുന്ന ചെസ്റ്റുകൾ: ആലപ്പുഴ സിവിൽ സ്റ്റേഷൻ, ആലുവ, അമ്പലപ്പുഴ, അങ്കമാലി ടൗൺ, ചവറ, കൽപറ്റ, കണ്ണൂർ സിവിൽ സ്റ്റേഷൻ, കണ്ണൂർ റോഡ്, കോഴിക്കോട്, കൊല്ലം സിവിൽ സ്റ്റേഷൻ, കോതമംഗലം, കുണ്ടറ, കുന്നംകുളം ടൗൺ, മഞ്ചേരി ടൗൺ, മാന്നാർ, മൂലമറ്റം, നായരമ്പലം, ഒാവർസീസ് ബ്രാഞ്ച് കൊച്ചി, പന്തളം, പത്തനംതിട്ട, പെരുമ്പാവൂർ ടൗൺ, റെയിൽവേ സ്റ്റേഷൻ റോഡ് കാസർകോട്, ശ്രീകണ്ഠാപുരം, ശ്രീകൃഷ്ണപുരം, തിരുവല്ല, തൃശൂർ ട്രഷറി, തിരൂരങ്ങാടി, ടൗൺ ബ്രാഞ്ച് കായംകുളം, ട്രഷറി ബ്രാഞ്ച് ആറ്റിങ്ങൽ, ട്രഷറി ബ്രാഞ്ച് തൃപ്പൂണിത്തുറ, ട്രഷറി ബ്രോഡ്വേ ബ്രാഞ്ച് എറണാകുളം, തിരുവനന്തപുരം മെയിൻ, വെള്ളയമ്പലം സ്ക്വയർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.