ന്യൂഡൽഹി: നോട്ടു അസാധുവാക്കലിെൻറ രണ്ടാം വാർഷികം എത്തുേമ്പാഴും പരിക്കിൽനിന്ന് രക്ഷപ്പെടാനാകാതെ സമ്പദ്രംഗം. വ്യാപാരി വ്യവസായികളും കർഷകരും തൊഴിൽ മേഖലയും നോട്ട് അസാധുവാക്കൽ സൃഷ്ടിച്ച മാന്ദ്യത്തിെൻറ കെടുതി ഇന്നും നേരിടുകയാണ്. നോട്ടുനിരോധനത്തിന് പിന്നാലെ നടപ്പാക്കിയ ജി.എസ്.ടിയും ഇന്ധന വിലക്കയറ്റവും ജനരോഷത്തിെൻറ തീവ്രത വർധിപ്പിച്ചിരിക്കേ, പൊതുതെരഞ്ഞെടുപ്പിലും വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി ഭയക്കുകയാണ് സർക്കാർ.
15.31 ലക്ഷംകോടി രൂപ വരുന്ന അഞ്ഞൂറിെൻറയും ആയിരത്തിെൻറയും കറൻസി നോട്ടുകളാണ് 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയടിക്ക് അസാധുവാക്കിയത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവയെല്ലാം തടഞ്ഞ് പണമിടപാട് സംശുദ്ധമാക്കാനുള്ള ഒറ്റമൂലി പ്രയോഗമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വ്യാഖ്യാനിച്ചെങ്കിലും അസാധുവാക്കിയ കറൻസിയിൽ 99.03 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് ഒടുവിൽ വെളിപ്പെടുത്തിയത്. ഇതോടെ സർക്കാറിെൻറ അവകാശവാദങ്ങൾ പൊളിഞ്ഞു. നോട്ട് നിരോധനമടക്കം സമ്പദ്രംഗത്ത് വികല പരിഷ്കാരങ്ങൾ തിരക്കിട്ട് നടപ്പാക്കിയ സർക്കാർ, മാന്ദ്യം മറികടക്കാനുള്ള ഉപായങ്ങൾ തേടുന്നതാണ് രണ്ടാം വാർഷിക വേളയിലെ ചിത്രം. പൊതുതെരെഞ്ഞെടുപ്പിനു മുമ്പ് സാമ്പത്തിക മേഖലയിൽ ഉത്തേജനത്തിെൻറ കൃത്രിമ പ്രതീതിയുണ്ടാക്കാൻ റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ ഖജനാവിലേക്ക് വിട്ടുകിട്ടാൻ സർക്കാർ നടത്തിയ വഴിവിട്ട ശ്രമങ്ങൾ പുറത്തായി.
ഇതടക്കമുള്ള പ്രശ്നങ്ങൾ ബാങ്കും സർക്കാറുമായുള്ള ഉരസലായി വളർന്നു. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്.മാന്ദ്യം മൂടിയ വിപണിയെ തെരഞ്ഞെടുപ്പിനു മുമ്പ് പഴയപടി ചലിപ്പിക്കാൻ എല്ലാ ശ്രമങ്ങളിലുമാണ് സർക്കാർ. നാമമാത്ര, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 59 മിനിറ്റു കൊണ്ട് ഒരു കോടി രൂപവരെ വായ്പ നൽകാൻ പോകുന്നുവെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിനു പിന്നിൽ, ശ്വാസം മുട്ടുന്ന സംരംഭങ്ങളുടെ പിടച്ചിലുണ്ട്. ഡിജിറ്റൽ പണമിടപാട് രംഗത്തെ വിപ്ലവവും പ്രതീക്ഷിച്ചതു പോലെ നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.