നോട്ട് അസാധു: വിദേശ ഇന്ത്യക്കാര്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയില്ലെന്ന്​

മുംബൈ: വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരില്‍നിന്ന് റിസര്‍വ് ബാങ്ക് നേരിട്ട് സ്വീകരിച്ച നിരോധിത നോട്ടുകളുടെ മൂല്യം അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തിരിച്ച് നിക്ഷേപിച്ചില്ളെന്ന് പരക്കെ ആരോപണം. വിദേശരാജ്യങ്ങളിലെ സ്ഥിരവാസക്കാര്‍ക്കും വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കും നിരോധിത നോട്ടുകള്‍ നിക്ഷേപിക്കാന്‍ യോഗ്യതയില്ളെന്നാണ് റിസര്‍വ് ബാങ്കിന്‍െറ വാദം.

ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായും അവകാശപ്പെടുന്നു. നിരോധിച്ച നോട്ടുകളുടെ മൂല്യം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനല്ലായിരുന്നെങ്കില്‍ എന്തിനാണ് അവ സ്വീകരിച്ചതെന്ന് ലണ്ടനില്‍ റീട്ടെയില്‍ കമ്പനി ഡയറക്ടറായ മയൂര്‍ പട്ടേല്‍ ചോദിക്കുന്നു.
വിദേശ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ മാറാനാകില്ളെന്ന വിജ്ഞാപനം റിസര്‍വ് ബാങ്ക് വെബ്സൈറ്റില്‍ കണ്ടിട്ടില്ളെന്നും റിസര്‍വ് ബാങ്ക് പണം സ്വീകരിക്കുമെന്ന് തന്‍െറ ബാങ്ക് മാനേജര്‍ ഇ-മെയില്‍ വഴി നിര്‍ദേശിച്ചതായും മയൂര്‍ പറഞ്ഞു.

ലണ്ടനില്‍ ബാങ്ക് മാനേജറായ ഭാര്യ ശ്വാതി പട്ടേലിനൊപ്പം മുംബൈയിലെ റിസര്‍വ് ബാങ്ക് കാര്യാലയത്തിലാണ് 66,500 രൂപയുടെ 1000,500 നോട്ടുകള്‍ നല്‍കിയത്. ഭാര്യയുടെ പേരില്‍ 25,000വും ശേഷിച്ചത് തന്‍െറ പേരിലും നിക്ഷേപിക്കുകയായിരുന്നു. ഒരാള്‍ക്ക് 25,000 രൂപ പരിധിയെന്നത് ചൂണ്ടിക്കാട്ടി കൂടുതല്‍ പണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥനാണ് ഉള്ളത് മുഴുവനായും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതെന്നും റിസര്‍വ് ബാങ്ക് സ്വീകരിച്ച പണം ഇതുവരെ ബാങ്ക് അക്കൗണ്ടില്‍ തിരിച്ചത്തെിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മനിയില്‍ കഴിയുന്ന മലയാളി ദമ്പതികളായ ചാക്കോ അബ്രഹാം, ലീലാമ്മ എന്നിവരും സമാന അനുഭവമാണ് പങ്കുവെക്കുന്നത്.
ജര്‍മന്‍ പൊലീസില്‍നിന്ന് വിരമിച്ച ചാക്കോയും അവിടെ നഴ്സായിരുന്ന ഭാര്യ ലീലാമ്മയും ഫെബ്രുവരി 10നാണ് നിരോധിച്ച നോട്ടുകളുമായി മുംബൈയിലെ റിസര്‍വ് ബാങ്കിലത്തെിയത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എന്‍.ആര്‍.ഐകള്‍ക്ക് മാത്രമേ നിരോധിച്ച നോട്ട് നിക്ഷേപിക്കാനാകൂ എന്ന പേരില്‍ ആദ്യം വാതില്‍ക്കല്‍ തടഞ്ഞു.
നാല് മണിക്കൂര്‍ നെട്ടോട്ടത്തിന് ഒടുവിലാണ് അകത്തു കടക്കാനായത്. ഇരുവരുടെയും പേരിലായി 66,000 രൂപ നിക്ഷേപിച്ചതിന്‍െറ രസീത് കണ്ട് ഞെട്ടി. സ്വീകരിച്ച പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നതിന് ഉറപ്പുനല്‍കാനാകില്ളെന്ന് അതില്‍ എഴുതിയിരിക്കുന്നു.വര്‍ഷങ്ങള്‍ക്കുമുമ്പ് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ തങ്ങളെപ്പോലുള്ളവരുടെ വിദേശപണമാണ് തുണയായതെന്നത് അദ്ദേഹം സര്‍ക്കാറിനെ ഓര്‍മപ്പെടുത്തുന്നു.75,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ നിക്ഷേപിച്ച ലണ്ടനില്‍ കഴിയുന്ന ഡോ. ഹഷ്മുഖ് ഷാ, 25,000 രൂപ മാതാവിന്‍െറ പേരില്‍ നിക്ഷേപിച്ച ന്യൂസിലന്‍ഡില്‍ കഴിയുന്ന അനിന്ദിത സിന്‍ഗാള്‍ എന്നിവരും സമാന പരാതികള്‍ ഉന്നയിക്കുന്നു.

Tags:    
News Summary - currency demonitization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.