മോദിയുടെ ഡിജിറ്റൽ ഇന്ത്യക്ക്​ തുരങ്കം വെച്ച്​  ബാങ്കുകൾ

ന്യൂഡൽഹി: മിനിമം ബാലൻസില്ലാതെ ഡെബിറ്റ്​ കാർഡ്​ ഉപയോഗത്തിന്​ പിഴയുമായി ബാങ്കുകൾ. അക്കൗണ്ടിൽ മിനിമം ബാലൻസില്ലാതെ എ.ടി.എമ്മുകളിലോ സ്വയ്​പ്പിങ്​ മിഷ്യനുകളിലോ ഡെബിറ്റ്​ കാർഡ്​ ഉപയോഗിച്ചാൽ പിഴയീടാക്കാനാണ്​ ബാങ്കുകളുടെ തീരുമാനം. 17 മുതൽ 25 രൂപയും നികുതിയുമാണ്​ പിഴയായി ഇൗടാക്കുക.

എസ്​.ബി.​​​െഎ 17 രൂപയാണ്​ പിഴയായി ഇൗടാക്കുക. എച്ച്​.ഡി.എഫ്​.സി, ​െഎ.സി.​െഎ.സി.​െഎ തുടങ്ങിയ ബാങ്കുകൾ 25 രൂപയുമാണ്​ പിഴയായി ഇൗടാക്കുക. കാർഡ്​ ഉപയോഗിച്ച്​ സാധനങ്ങൾ വാങ്ങു​​േമ്പാൾ​ കച്ചവടക്കാരനിൽ നിന്ന്​ ഇൗടാക്കുന്ന തുക സംബന്ധിച്ച്​ സർക്കാർ വ്യക്​തത വരുത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിൽ ഉത്തരവുകളൊന്നും നിലവിലില്ല.

ബാങ്ക്​ ശാഖകളെ ആശ്രയിക്കാതെ എ.ടി.എമ്മുകളിൽ നിന്നും പണമെടുക്കുന്നതിനെ സർക്കാർ പ്രോൽസാഹിപ്പിക്കു​​േമ്പാഴാണ്​ ഇതി​ന്​ തുരങ്കം വെക്കുന്ന നടപടികളുമായി ബാങ്കുകൾ  മുന്നോട്ട്​ പോകുന്നത്​. ചെക്ക്​ ഉപയോഗിക്കു​േമ്പാഴും സമാനമായ രീതിയിലാണ്​ പിഴയിടാക്കുന്നതെന്ന വിശദീകരണമാണ്​ ബാങ്കുകൾ നൽകുന്നത്​.

Tags:    
News Summary - Customers hit with debit card decline charges-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.