ന്യൂഡൽഹി: ഡെബിറ്റ്/ െക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഇതുവരെ ഓൺലൈൻ ഇടപാട് നടത്താത്തവർക്ക് മാർച്ച് 16 മുതൽ അത്തരം സേവനം ലഭിക്കില്ലെന്ന് റിസർവ് ബാങ്കിെൻറ മുന്നറിയിപ്പ്. എ.ടി.എം, പി.ഒ.എസ് സൗകര്യം മാത്രമേ പിന്നീട് ഇത്തരം കാര്‍ഡില്‍നിന്ന് ലഭിക്കൂ. കഴിഞ്ഞ ജനുവരി 15ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ െക്രഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ നൽകാൻ നടപടി സ്വീകരിക്കുമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു.
മാർച്ച് 16നുശേഷം അനുവദിക്കുന്ന െക്രഡിറ്റ്/ ഡെബിറ്റ് കാർഡുകളിൽ എ.ടി.എം, പി.ഒ.എസ് ഇടപാടുകൾക്കുള്ള സൗകര്യം മാത്രം അനുവദിച്ചാൽ മതിയെന്ന നിർദേശവും ബാങ്കുകൾക്ക് ആർ.ബി.ഐ നൽകിയിട്ടുണ്ട്. ഇത്തരം കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്തണമെങ്കിൽ ബാങ്കുകളിൽ പ്രത്യേകം അപേക്ഷിക്കണം. പഴയ കാർഡുകൾ കൈവശമുള്ളവർക്ക് ഓൺലൈൻ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ വേണ്ടെന്നു വെക്കാനുള്ള സൗകര്യവും ലഭിക്കും. ഏതുസമയത്തു വേണമെങ്കിലും ഇത്തരം സൗകര്യങ്ങൾ താൽകാലികമായി നിർത്തിവെക്കാനും പുനഃസ്ഥാപിക്കാനും ഇടപാടുകാർക്ക് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.