ഡെബിറ്റ്​ കാർഡ്​ ചാർജുകൾ കുറക്കുമെന്ന്​ അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി: രാജ്യത്ത്​ ഡെബിറ്റ്​ കാർഡ്​ ഇടപാടുകൾക്കുള്ള നിരക്ക്​ കുറക്കുമെന്ന്​ നധമ​ന്ത്രി അരുൺ ജെയ്​റ്റ്​ലി. രാജ്യസഭയിൽ ചോദ്യോത്തര​ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  റിസർവ്​ ബാങ്ക്​ ഡെബിറ്റ്​ കാർഡ്​ ഇടപാടുകൾക്കുള്ള ചാർജ്​ കുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോവുകയാണ്​. കൂടുതൽ തുകക്കുള്ള ഇടപാട്​ ഡിജിറ്റലായി നടത്തിയാൽ ഇനി കുറഞ്ഞ ഇടപാട്​ ചാർജ്​ നൽകിയാൽ മതിയാവുമെന്നും ജെയ്​റ്റ്​ലി അറിയിച്ചു.

നിലവിൽ 1,000 രൂപവരെയുള്ള ഇടപാടുകൾക്ക്​ 0.25 ശതമാനമാണ്​ ഇടപാട്​ ചാർജ്​. 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക്​ 0.50 ശതമാനവുമാണ്​ ഇടപാട്​ ചാർജ് നൽകണം​. 2017 മാർച്ച്​ 31 വരെ ഇൗ നിരക്ക്​ തുടരുമെന്നും ജെയ്​റ്റ്​ലി അറിയിച്ചു.

നോട്ട്​ പിൻവലിക്കാനുള്ള തീരുമാനം നിർണയകമായ ഒന്നായിരുന്നു. റിസർവ്​ ബാങ്കി​െൻറ യോഗത്തിന്​ ശേഷമാണ്​ നവംബർ 8ന്​ നോട്ട്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഇതിനുള്ള ആലോചനകൾ ഫെബ്രുവരി മാസത്തിൽ തന്നെ ആരംഭിച്ചതായും ജെയ്​റ്റ്​ലി പറഞ്ഞു. റിസർവ്​ ബാങ്കി​െൻറ നിർദ്ദേശ പ്രകാരമാണോ നോട്ട്​ പിൻവലിക്കൽ തീരുമാനമെടുത്തതെന്ന്​ ചോദ്യത്തിന്​ ആർ.ബി.​െഎയുടെ യോഗത്തിന്​ ശേഷം സർക്കാരിനോട്​ നോട്ട്​ പിൻവലിക്കൽ തീരുമാനം എടുക്കാനുള്ള ശിപാർശ നൽകുകയായിരുന്നുവെന്നും ജെയ്റ്റ്​ലി പറഞ്ഞു.

Tags:    
News Summary - Debit Card Charges May Decline Further to Promote Digital Economy: Jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.