ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാൻ ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷേരാവത് ഉത്തരവിട്ടു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്.
പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കഴിഞ്ഞ ജനുവരി നാലിന് മല്യയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.
ബാങ്കുകളിൽനിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് 2016 മാർച്ചിൽ മുങ്ങിയ ഇയാൾ ലണ്ടനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.