ന്യൂഡൽഹി: നവംബർ എട്ടാം തിയതിയിലെ നോട്ട് പിൻവലിക്കലിന് ശേഷം കേന്ദ്രസർക്കാർ വീണ്ടും നോട്ട് നിരോധനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. 2000 രൂപയുടെ നോട്ട് പിൻവലിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് പാർലമെൻറിലും ബുധനാഴ്ച േചാദ്യങ്ങളുയർന്നു.
2000 രൂപയുടെ നോട്ട് പിൻവലിക്കുമോ എന്ന എം.പിമാരുടെ ചോദ്യങ്ങൾക്ക് പാർലമെൻറിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകിയില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി രണ്ടായിരം രൂപയുടെ നോട്ടുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കള്ളപ്പണം സൂക്ഷിച്ച് വെക്കാൻ 2000 രൂപയുടെ നോട്ടുകൾ സഹായകമാവുന്നുവെന്ന് നേരത്തെ വിമർശനങ്ങളുയർന്നിരുന്നു. ഇൗയൊരു പശ്ചാത്തലത്തിൽ കൂടിയാണ് േനാട്ട് പിൻവലിക്കലിനുള്ള സാധ്യത കേന്ദ്രസർക്കാർ വീണ്ടും പരിഗണിക്കുന്നത്.
2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവെച്ചതായി വാർത്തകളുണ്ടായിരുന്നു. പുതിയ 200 രൂപയുടെ നോട്ടുകളുടെ അച്ചടി വേഗത്തിൽ പൂർത്തിയാക്കാനാണ് റിസർവ് ബാങ്ക് നടപടിയെന്നാണ് റിപ്പോർട്ടുകൾ. നവംബർ എട്ടിന് 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പുതിയ 2000 രൂപയുടെ നോട്ട് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.