ലണ്ടൻ: നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിലെ വിദ്യാർഥികളുമായി സംവദിക്കുേമ്പാഴാണ് ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. പുതിയ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് നോട്ട് പിൻവലിച്ചതെന്നും ജെയ്റ്റ്ലി പറഞ്ഞു.
നോട്ട് പിൻവലിച്ച് പകരം കറൻസി കൊണ്ടു വന്ന നടപടി ലളിതമായാണ് ഇന്ത്യ നടപ്പിലാക്കിത്. പണ സമ്പദ്വ്യവസ്ഥയിൽ നിന്ന് പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് മാറാൻ കഴിഞ്ഞു എന്നതാണ് നോട്ട് പിൻവലിക്കൽ മൂലമുണ്ടായ ഗുണം. ആഭ്യന്തര ഉൽപാദന വളർച്ച നിരക്കിൽ നോട്ട് പിൻവലിക്കൽ മൂലം ആദ്യ ഘട്ടത്തിൽ കുറവുണ്ടാകുമെങ്കിലും ദീർഘകാലത്തിൽ അത് ഗുണകരമാവും. ലോക സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെങ്കിലും 7 മുതൽ 8 ശതമാനം വരെ വളർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഉണ്ടാവുമെന്നും ജെയ്റ്റിലി പറഞ്ഞു.
നവംബർ 8ാം തിയതിയാണ് കേന്ദ്രസർക്കാർ നോട്ട് പിൻവലിക്കൽ തീരുമാനം നടപ്പിലാക്കിയത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് നിന്ന് ഉയർന്നത്. സമ്പദ്വ്യവസ്ഥയിൽ ഇത് വൻ പ്രത്യാഘാതങ്ങൾ കാരണമാവുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻമാരും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.