വാഷിങ്ടൺ: 500,1000 രൂപയുടെ േനാട്ടുകൾ നിരോധിക്കാനുള്ള നരേന്ദ്രമോദി സർക്കാറിെൻറ തീരുമാനം നല്ലതായിരുന്നുവെന്ന് അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ റിച്ചാർഡ് താലർ. എന്നാൽ, ഇത് നടപ്പിലാക്കുന്നതിൽ സർക്കാറിന് വീഴ്ചപറ്റിയെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പണരഹിത സമ്പദ്വ്യവസ്ഥയിലേക്കും കള്ളപ്പണത്തിനും എതിരായ നടപടിയായിരുന്നു നോട്ട് നിരോധനം. എന്നാൽ 500,1000 നോട്ടുകൾ പിൻവലിച്ചതിന് ശേഷം 2000 രൂപയുടെ നോട്ട് പുറത്തിറക്കാനുള്ള തീരുമാനം ചൂതാട്ടമായിരുന്നു. ഇൗ തീരുമാനം ശരിയായിരുന്നില്ലെന്നും താലർ പറഞ്ഞു.
ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയായ സ്വരാജ് കുമാറാണ് നോട്ട് നിരോധനത്തെ സംബന്ധിച്ച് റിച്ചാർഡ് താലറോട് അഭിപ്രായം ചോദിച്ചത്. നേരത്തെ നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി സാമ്പത്തിക രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.