രണ്ടാഴ്ച മുമ്പ് പുണെയിൽ നടന്ന ബജാജ് ഒാേട്ടാ ഒാഹരിയുടമകളുടെ യോഗം. കമ്പനി ചെയർമാൻ രാഹുൽ ബജാജ് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു; നോട്ട് അസാധുവാക്കലിനെ സംബന്ധിച്ച്. ‘രണ്ടു മാസം ജനം എ.ടി.എമ്മുകൾ, ബാങ്ക് ശാഖകൾ എന്നിവയുടെ മുമ്പിൽ വരിനിന്നു എന്നതല്ലാതെ, നോട്ട് അസാധുവാക്കൽ കൊ
ണ്ട് വ്യവസായ മേഖലക്ക് ഗുണമൊന്നും ഉണ്ടായില്ലെ’ന്ന്. രാഹുൽ ബജാജ് തുറന്നുപറഞ്ഞ കാര്യം മറ്റു വ്യവസായികൾ സ്വകാര്യമായി പറയുന്നു. രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള നോട്ട് അസാധുവാക്കൽ പ്രഖ്യാപനം കഴിഞ്ഞിട്ട് ഒമ്പതുമാസം കഴിഞ്ഞു. അസാധുവാക്കൽ പ്രഖ്യാപനംകൊണ്ട് രാജ്യത്തിന് ഉണ്ടാകുമെന്ന് അന്ന് പ്രഖ്യാപിച്ച ഗുണങ്ങളൊന്നും ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്ന് ധനകാര്യ വിദഗ്ധർ ഇപ്പോൾ തുറന്ന് സമ്മതിച്ചുകൊണ്ടിരിക്കുന്നു.
അന്തംവിട്ട് ബാങ്ക് ജീവനക്കാർ, എണ്ണിത്തീരാതെ റിസർവ് ബാങ്ക്
സമീപകാലത്ത് അസാധു നോട്ടുകളുടെ വൻ ശേഖരമാണ് കേരളമടക്കം രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് പിടിയിലായിക്കൊണ്ടിരിക്കുന്നത്. രണ്ടും മൂന്നും കോടി രൂപയുടെ അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകളാണ് പിടിയിലാകുന്നത്.
കഴിഞ്ഞയാഴ്ച സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രം അരഡസനിലേറെ അസാധു നോട്ട് ശേഖരങ്ങളാണ് പിടികൂടിയത്. മിക്കതും രണ്ടു കോ
ടിക്കുമേലുള്ള ശേഖരങ്ങൾ. ഇൗ നോട്ടുകൾ എന്ത് ഉദ്ദേശ്യത്തിലാണ് ഇപ്പോഴും കൈമാറിക്കൊണ്ടിരിക്കുന്നതെന്ന അന്ധാളിപ്പിലാണ് ബാങ്കിങ് മേഖല. അസാധുനോ
ട്ടുകൾ കൈമാറുന്നതിനുള്ള മുഴുസമയ പരിധിയും അവസാനിച്ചതായും പ്രവാസികൾ ഉൾപ്പെടെ ഒരു വിഭാഗത്തിനും ഇനിയും സമയം നീട്ടിനൽകാനാകില്ലെന്നുമുള്ള നിലപാടിലാണ് കേന്ദ്ര സർക്കാർ. എന്നിട്ടും വ്യാപകമായി ഇത്തരം നോട്ടുകൾ കൈമാറുന്നതിെൻറ സാംഗത്യമാണ് വ്യക്തമാകാത്തത്.
അതേസമയം, നോട്ട് അസാധുവാക്കലിനെ തുടർന്ന് എത്ര കോടിയുടെ അസാധു നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് വ്യക്തമാക്കാൻ റിസർവ് ബാങ്കും തയാറല്ല. നോട്ട് നിരോധനത്തെ തുടർന്ന് പൊതുജനങ്ങൾ ബാങ്കുകളിലടച്ച അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ല എന്നാണ് റിസർവ് ബാങ്ക് ഗവർണറുടെ നിലപാട്.
കഴിഞ്ഞവർഷം നവംബർ ഒമ്പതു മുതൽ ഡിസംബർ 31 വരെയാണ് അസാധുവാക്കിയ കറൻസി ബാങ്ക് ശാഖകളിൽ മാറ്റിനൽകിയത്. അതിനുശേഷം വിദേശ ഇന്ത്യക്കാർക്ക് റിസർവ് ബാങ്കിെൻറ മെേട്രാ നഗരങ്ങളിലെ ഓഫിസുകളിലൂടെയും നാഗ്പൂരിലെ ഓഫിസിലൂടെയും മാത്രമാണ് നോട്ട് മാറി നൽകിയത്. ഡിസംബർ 12 വരെ തിരിച്ചെത്തിയ കറൻസിയുടെ കണക്കുകൾ റിസർവ് ബാങ്ക് പുറത്തുവിട്ടിരുന്നു. എന്നാൽ, പ്രതീക്ഷയിൽ കൂടുതൽ കറൻസി തിരിച്ചുവന്നതിനെ തുടർന്ന് ധനമന്ത്രാലയത്തിെൻറ ഇടപെടലിനെ തുടർന്ന് കണക്കുകൾ പുറത്തുവിടുന്നത് ആർ.ബി.ഐ അവസാനിപ്പിച്ചു.
അതിനുശേഷം വന്ന കറൻസി ഇത്രകാലമായിട്ടും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് റിസർവ് ബാങ്ക് നിലപാട്. എന്നാൽ, വസ്തുതകൾ നിരത്തി ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇൗ അവകാശവാദം പൊളിക്കുന്നു. ഡിസംബർ 31 വരെ ബാങ്ക് ശാഖകളിൽ അടച്ച അസാധുനോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയശേഷമാണ് അതിന് പകരം പ്രചാരത്തിലുള്ള കറൻസി, ബാങ്കുകൾ ജനങ്ങൾക്ക് നൽകുകയോ അവരുടെ അക്കൗണ്ടിൽ വരവുെവക്കുകയോ ചെയ്തത്. ഓരോ ദിവസവും ലഭിക്കുന്ന കറൻസിയുടെ കണക്കുകൾ അതതു ദിവസംതന്നെ കൃത്യമാക്കാതെ ബാങ്ക് ശാഖകളുടെ പ്രവർത്തനം അവസാനിപ്പിക്കുക സാധ്യമല്ല.
അസാധു നോട്ടുകൾ റിസർവ് ബാങ്കിെൻറ നിയന്ത്രണത്തിലുള്ള കറൻസി ചെസ്റ്റിൽ എത്തിയാൽ അതിെൻറ കണക്കുകൾ പ്രത്യേക പാക്കേജിലൂടെ ഓൺലൈനായി ആർ.ബി.ഐയെ അറിയിക്കുകയും ചെയ്യും. കറൻസി നിരോധന സമയത്ത് കൃത്യമായിത്തന്നെ ബാങ്കുകൾ ഇത് നിർവഹിച്ചിട്ടുമുണ്ട്. അതിനാൽ, എത്ര കോ
ടിയുടെ കറൻസി തിരിച്ചെത്തി എന്നറിയാൻ ദിവസങ്ങളുടെ പ്രയത്നമേ ആവശ്യമുള്ളൂവെന്നാണ് സംഘടനകളുടെ നിലപാട്.
അനന്തരഫലം കാത്ത്
അവകാശവാദങ്ങൾക്കുംവിമർശനങ്ങൾക്കുമപ്പുറം നോട്ട് അസാധുവാക്കൽ എന്ത് അനന്തരഫലങ്ങളാണ് ഉണ്ടാക്കിയത് എന്ന പരിശോധന ഇനിയും തീർന്നിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി സംവദിച്ച് നോട്ട് അസാധുവാക്കൽ ഗുണദോഷങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര ധനമന്ത്രാലയം ഉദ്യോഗസ്ഥതല സമിതി രൂപവത്കരിച്ചിരുന്നു. ഇതിനു പിന്നാലെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ നേതൃത്വത്തിൽ അഞ്ചംഗ മുഖ്യമന്ത്രി സമിതിയും രൂപവത്കരിച്ചിരുന്നു. ജനുവരിയിൽ പുറത്തുവിട്ട സാമ്പത്തിക സർവേയിൽ നോട്ട് അസാധുവാക്കലിെൻറ ഫലങ്ങളുടെ പൂർണചിത്രം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ, പൂർണ വിവരങ്ങളുള്ള ഇടക്കാല സാമ്പത്തിക സർവേ റിപ്പോർട്ടിെൻറ സാധ്യതകൾക്ക് കാത്തിരിക്കുകയാണ് സമ്പദ്രംഗം. നോട്ട് അസാധുവാക്കൽ വിഡ്ഢിത്തം നിറഞ്ഞ തീരുമാനമായിപ്പോയെന്ന് നൊേബൽ ജേതാവ് േപാൾ ക്രഗ്മാൻ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.