ന്യൂഡൽഹി: കറൻസി നിരോധനം ദേശീയ ദുരന്തമായിരുന്നുവെന്ന്, നിരോധനത്തിെൻറ ഒന്നാം വാർഷികത്തിൽ സന്നദ്ധസംഘടനയായ ആക്ട് നൗ ഫോർ ഹാർമണി ആൻഡ് െഡമോക്രസി (അൻഹദ്) രാജ്യവ്യാപകമായി നടത്തിയ സർവേ റിേപ്പാർട്ട്. കറൻസി നിരോധനം കള്ളപ്പണം തുടച്ചുമാറ്റിയെന്ന് 55 ശതമാനവും വിശ്വസിക്കുന്നില്ലെന്നും 26.6 ശതമാനത്തിനു മാത്രമാണ് ഇൗ വിശ്വാസമുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
കറൻസി നിരോധനം കോർപറേറ്റുകൾക്കാണ് ഗുണമുണ്ടാക്കിയതെന്ന് 36 ശതമാനവും സർക്കാറിനാണ് മെച്ചമുണ്ടാക്കിയതെന്ന് 26 ശതമാനവും വിശ്വസിക്കുേമ്പാൾ കേവലം 20 ശതമാനമാണ് ഗുണം പൊതുജനത്തിനാണെന്ന് കരുതുന്നത്. പ്രഫഷനലുകളിൽ 60 ശതമാനവും കോർപറേറ്റ് മേഖലക്കാണ് ഗുണമെന്ന് കരുതുന്നവരാണ്. അവരിൽ 26.7 ശതമാനം ഗുണം സർക്കാറിനാണെന്നും 6.7 ശതമാനം ജനങ്ങൾക്കാണെന്നും കരുതുന്നു.
സർവേയിൽ പെങ്കടുത്ത 65 ശതമാനം പേരും പറഞ്ഞത്, രാഷ്ട്രീയക്കാരോ സമ്പന്നരോ ക്യൂവിൽ നിന്നത് തങ്ങൾ കണ്ടിട്ടില്ലെന്നാണ്. നടപടി ഭീകരാക്രമണങ്ങളെ ബാധിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് 48.2 ശതമാനം പേരും മറുപടി നൽകി. 25 ശതമാനം മറുപടി നൽകിയില്ല. അവശേഷിക്കുന്നവരാണ് ഭീകരാക്രമണങ്ങളെ ബാധിച്ചുവെന്ന് ഉത്തരം നൽകിയത്.
കറൻസി നിരോധനത്തിെൻറ പ്രത്യാഘാതം പഠിക്കാൻ കേരളമടക്കം 21 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായിരുന്നു സർവേ. 16^35 പ്രായക്കാരാണ് സർവേയിൽ പെങ്കടുത്തവരിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.