മുംബൈ: നോട്ട് പിൻവലിക്കൽ മൂലം രാജ്യത്തെ വാഹന വിപണി നേരിടുന്നത് 16 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച. ഡിസംബർ മാസത്തിൽ കാർ വിൽപനയിൽ 18.66 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. 2000ന് ശേഷം ഡിസംബർ മാസത്തിൽ കാർ വിപണിയിലുണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. സോസൈറ്റി ഒാഫ് ഇന്ത്യ മാനുഫാക്ടച്ചറിങാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഡിസംബറിൽ 1.2 മില്യൺ കാറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. ഗ്രാമീണ മേഖലയിലെ കാർ വിൽപനയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ ഇരുചക്ര വാഹനങ്ങളുടെ വിൽപനയിലും കുറവ് സംഭവിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഇരുചക്ര വാഹന വിപണിയിൽ 22 ശതമാനത്തിെൻറ കുറവാണ് ഉള്ളത്.
നോട്ട് പിൻവലിക്കലിന് പുറമെ ഉൽപ്പന്ന സേവന നികുതി സംബന്ധിച്ച ആശങ്കകളും വിപണിയിൽ വാഹനങ്ങളുടെ വിൽപന കുറയുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ. പണം അനിശ്ചിതാവസ്ഥ നീങ്ങിയതിന് ശേഷം വാഹനം വാങ്ങിയാൽ മതിയെന്ന നിലപാടിലാണ് ഉപഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.