ന്യൂഡൽഹി: വ്യാജ പാൻകാർഡുകൾ ഉപയോഗിച്ച് സാമ്പത്തികതട്ടിപ്പ് നടത്തുന്നത് തടയുന്നതിെൻറ ഭാഗമായി ജൂലൈ മാസത്തിനുള്ളിൽ 11.44 ലക്ഷം കാർഡുകൾ റദ്ദാക്കിയതായി കേന്ദ്രം. ഒരാൾക്ക് ഒന്നിലേറെ കാർഡുകളുണ്ടെന്ന് തിരിച്ചറിഞ്ഞവയാണ് റദ്ദാക്കപ്പെട്ടത്. മരിച്ചവരുടെ പേരിലും വ്യാജ വിലാസങ്ങളിലുമുള്ളവയും റദ്ദാക്കിയിട്ടുണ്ട്. ഒരാൾക്ക് ഒന്നിലേറെ കാർഡുകളും ഒന്നിലേറെ പേർക്ക് ഒരു കാർഡും കണ്ടെത്തിയിട്ടുണ്ട്. ഇവയും അസാധുവാക്കിയിട്ടുണ്ട്.
സ്വന്തം കാർഡ് റദ്ദാക്കപ്പെേട്ടാ എന്ന് ആദായ നികുതി വകുപ്പിെൻറ വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിച്ചാലറിയാം. താഴെപറയുന്ന നടപടികളാണ് ഇതിനു സ്വീകരിക്കേണ്ടത്. www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റിൽ
Know Your Pan എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ ചേർത്താൽ മൊബൈൽ േഫാണിൽ ലഭിക്കുന്ന ‘വൺ ടൈം പാസ്വേഡ്’ സൈറ്റിൽ ചേർക്കുക. പാൻ കാർഡ് അസാധുവാക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ വിശദാംശങ്ങൾക്കൊപ്പം ‘ആക്ടിവ്’ എന്ന് തെളിയും. ഒന്നിലേറെ പാൻകാർഡുകൾ ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.