ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതുവഴി ഡിജിറ്റൽ പണമിടപാട് വിപുലമാകുന്നുവെന്ന സർക്കാർ വാദം പൊളിയുന്നു. പണഞെരുക്കം മൂലം ഡിജിറ്റൽ പണമിടപാടിലേക്ക് തിരിഞ്ഞവർ സാവധാനം അതിൽ നിന്നു പിന്തിരിയുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ട്. നോട്ട് അസാധുവാക്കിയ നവംബറിൽ 671.49 ദശലക്ഷമായിരുന്നു ഡിജിറ്റൽ ഇടപാട്. എ.ടി.എമ്മുകൾ കാലിയായിക്കിടന്ന ഡിസംബറിൽ 957.50 ദശലക്ഷമായി വിനിമയം കുതിച്ചുയർന്നു. മാർച്ചിൽ 869.89 ദശലക്ഷത്തിലേക്ക് താഴ്ന്നു. നിതി ആയോഗിെൻറ നേതൃത്വത്തിൽ ഭാഗ്യസമ്മാന നറുക്കെടുപ്പ് വരെ നടത്തി ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച കാലമാണത്. കഴിഞ്ഞ ജൂലൈയിലെ കണക്കു പ്രകാരം ഡിജിറ്റൽ പണമിടപാട് 862.38 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണ്.
നെഫ്റ്റ്, പ്രീപെയ്ഡ് വാലറ്റ്, യു.പി.െഎ, െഡബിറ്റ്-െക്രഡിറ്റ് കാർഡുകൾ, മൊബൈൽ ബാങ്കിങ് എന്നിവ വഴിയുള്ള ഇടപാടുകളെല്ലാം ഇതിൽപെടും. നവംബറിൽ 94 ലക്ഷം കോടി രൂപയുടെ പണമിടപാടാണ് ഇലക്ട്രോണിക് മാർഗത്തിൽ നടന്നത്. ഡിസംബറിൽ അത് 104 ലക്ഷം കോടി രൂപയുടേതായി. മാർച്ചിൽ 149 ലക്ഷം കോടിയിലെത്തി. എന്നാൽ, ജൂലൈ ആയപ്പോൾ ഡിജിറ്റൽ പണമിടപാട് 107 ലക്ഷം കോടി രൂപയായി ചുരുങ്ങി.
കള്ളപ്പണം തടയാൻ മാത്രമല്ല, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് നോട്ട് അസാധുവാക്കൽ നടപ്പാക്കിയതെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വിശദീകരണങ്ങൾക്കിടയിലാണ് ഇൗ വിവരം. കള്ളപ്പണം തടയാനോ കള്ളനോട്ട് പിടികൂടാനോ അഴിമതി കുറക്കാനോ നോട്ട് അസാധുവാക്കൽ സഹായിച്ചില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് റിസർവ് ബാങ്ക് റിപ്പോർട്ടിലൂടെ പുറത്തുവിട്ടത്. അസാധുവാക്കിയതിൽ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തിയത്.
റിസർവ് ബാങ്ക് സർക്കാറിലേക്ക് കൈമാറുന്ന മിച്ചസംഖ്യയിലും വൻ ഇടിവുണ്ടായി. 2016 ജൂലൈ മുതൽ 2017 ജൂൺ വരെ 30,659 കോടി രൂപയാണ് ഇങ്ങനെ നൽകിയത്. ഇത് തൊട്ടു മുൻവർഷം ഇതേ കാലയളവിൽ കൈമാറിയതിെൻറ പകുതി വരില്ല. 65,876 കോടിയാണ് അക്കൊല്ലം കൈമാറിയത്. റിസർവ് ബാങ്കിെൻറ മൊത്തം ചെലവ് 2015-16 വർഷത്തിൽ 14,990 കോടി രൂപയായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ സാമ്പത്തികവർഷം അത് 31,155 കോടി രൂപയായി ഉയർന്നു. ചെലവിൽ 108 ശതമാനം വർധന ഉണ്ടായത് പുതിയ നോട്ട് അച്ചടിച്ചത് അടക്കമുള്ള അധികചെലവ് വഴിയാണ്.
നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് മുൻ അറ്റോണി ജനറൽ മുകുൾ റോഹതഗി കഴിഞ്ഞ നവംബറിൽ സുപ്രീംകോടതിയിൽ നടത്തിയ വാദഗതികളും റിസർവ് ബാങ്ക് റിപ്പോർേട്ടാടെ പൊളിഞ്ഞിരിക്കുകയാണ്. 15.44 ലക്ഷം കോടി രൂപയുടെ നോട്ട് അസാധുവാക്കിയതിൽ നാലു ലക്ഷം കോടി രൂപക്കുള്ള നോട്ടുകൾ തിരിച്ചെത്തില്ലെന്ന ആത്മവിശ്വാസമാണ് റോഹതഗി സുപ്രീംകോടതിയിൽ പ്രകടിപ്പിച്ചത്.
ജമ്മു-കശ്മീരിലും ഛത്തിസ്ഗഢിലും തീവ്രവാദികൾ ഇന്ത്യയിൽ കുഴപ്പമുണ്ടാക്കാൻ കള്ളനോട്ടുകൾ ഉപേയാഗിക്കുന്നുണ്ടെന്നും ആ നോട്ടുകൾ വെറും കടലാസായി മാറുമെന്നുമാണ് അന്ന് അദ്ദേഹം വിശദീകരിച്ചത്. നാലു ലക്ഷത്തോളം നോട്ടുകൾ തിരിച്ചെത്താതെ വരുേമ്പാൾ, അത്രയും തുക വികസന പ്രവർത്തനങ്ങൾക്ക് ചെലവിടാമെന്നും സർക്കാറിനു വേണ്ടി എ.ജി വാദിച്ചു. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നുവന്നതോടെ ഇൗ വാദങ്ങളെല്ലാം െപാളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.