ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് രാജ്യത്ത് പലയിടങ്ങിളിലും 1,000 രൂപ കടന്നു. ബിഹാറിലെ പട്നയിൽ 14.2 കിലോതൂക്കം വരുന്ന ഗാർഹിക സിലിണ്ടറിന് സബ്സിഡിയില്ലാതെ 1,039 രൂപയാണ് വില.
ഛത്തീസ്ഗഢിലെ റായ്പുരിൽ 1,017ഉം പശ്ചിമ ബംഗാളിലെ ഡാർജീലിങ്ങിൽ 1,111ഉം നൽകണം. മിസോറമിലെ െഎസോളിൽ 1081, ജമ്മുവിൽ 1003, കർണാടകയിലെ ബിദറിൽ 1,015 എന്നിങ്ങനെയാണ് വില. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിൽ 942 രൂപയും ചെന്നെയിൽ 971ഉം കൊൽക്കത്തയിൽ 969ഉം ബംഗളൂരുവിൽ 941ഉം എത്തിയിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം സിലിണ്ടറിേന്മൽ 300 രൂപയാണ് വർധിച്ചത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ 2014 നു ശേഷം ഇരട്ടിയിലധികമാണ് പാചകവാതകത്തിെൻറ വില വർധിച്ചത്.
70 വർഷത്തിനിടെ മോദി സർക്കാർ പാചകവാതകത്തിെൻറ വില 1,000 രൂപക്ക് മുകളിലെത്തിച്ച് മറ്റൊരു റെക്കോഡു കൂടി സൃഷ്ടിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതറാം െയച്ചൂരി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.