മിനിട്ടുകൾക്കകം ഇ-പാൻ  നൽകാൻ ആദായനികുതി വകുപ്പ്​

ന്യൂഡൽഹി: എളുപ്പത്തിൽ പാൻ ലഭിക്കാനായി ഇ-പാൻ സേവനത്തിന്​ തുടക്കം കുറിച്ച്​ ആദായനികുതി വകുപ്പ്​. ആദായ നികുതി വകുപ്പി​​​​െൻറ പോർട്ടലിൽ ലോഗ്​ ഇൻ ചെയ്​ത്​ ഇ-പാൻ സംവിധാനം ഉപയോഗപ്പെടുത്താനാവും. വ്യക്​തികൾക്ക്​ മാത്രമാവും പുതിയ സേവനം ആസ്വദിക്കാനാവുക. ഹിന്ദു അൺഡിവൈഡഡ്​ ഫാമിലി, സ്ഥാപനങ്ങൾ, ട്രസ്​റ്റ്​, കമ്പനികൾ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.

ആദ്യം വരുന്നവർക്ക്​ ആദ്യമെന്ന രീതിയിലാവും ഇ-പാൻ സേവനം നൽകുകയെന്ന്​ ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കിയിട്ടുണ്ട്​. ഇ-പാൻ ലഭിക്കുന്നതിനായി പ്രത്യേകിച്ച്​ രേഖകളൊന്നും നൽകേണ്ടതില്ല. ആധാർ വിവരങ്ങളുടെ അടിസ്ഥാത്തിലാവും ഇ-പാൻ നൽകുക. ഇതിനൊപ്പം ഒപ്പ്​ കൂടി അപ്​ലോഡ്​ ചെയ്യണം.  ഇ-പാനിനായി ഒാൺലൈൻ അപേക്ഷ നൽകിയതിന് ശേഷം​ ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നൽകി സേവനം ആരംഭിക്കാൻ സാധിക്കും. 

മുഴുവൻ വിവരങ്ങൾ നൽകികഴിഞ്ഞാൽ പാൻ കാർഡ്​ നമ്പർ, ആധാറുമായി ബന്ധപ്പിക്കപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും വരും. പാൻ കാർഡ്​ എളുപ്പത്തിൽ നൽകുന്നതിനും പേപ്പർരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനുമാണ്​ ആദായ നികുതി വകുപ്പ്​ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്​.

ഇ-പാനിന്​ അപേക്ഷ നൽകാനായി:https://portal.incometaxindiaefiling.gov.in/e-Filing/Services/ePAN.html?lang=eng

Tags:    
News Summary - E-Pan service started by Income tax department-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.