ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ വൻകിട ലയന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കി ചുരുക്കുന്നതാണ് പദ്ധതി. ഇതോടെ, രാ ജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകൾ മാത്രം. സ്റ്റേറ്റ് ബാങ്കുകളുടേത് അടക്കം നേരേത ്ത രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കിയ ലയനംകൂടി കണക്കിലെടുത്താൽ ഇല്ലാതാകുന്നത് ആക െ 15 ബാങ്കുകൾ.
മൂലധനാടിത്തറ വിപുലപ്പെടുത്തി കാര്യശേഷിയും മത്സരശേഷിയും ഉയർത്ത ാനും മെച്ചപ്പെട്ട ഉപഭോക്തൃസേവനങ്ങൾ ലഭ്യമാക്കാനുമാണ് ലയനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ജീവനക്കാർക്ക് പിരിച്ചുവിടൽ നേരിടേണ്ടി വരില്ല; പുനർവിന്യാസം നടത്തും. ബാങ്ക് ബോർഡുകളുടെ അധികാരം വിപുലപ്പെടുത്തുകയും പ്രവർത്തനം മെച്ചപ്പെടുത്താൻ ഉയർന്ന തസ്തിക സൃഷ്ടിച്ച് പുനർനിയമനം നടത്തുകയും ചെയ്യും.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ തുടരും. പഞ്ചാബ് നാഷനൽ ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ എന്നിവ ലയിപ്പിക്കുക വഴി സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇതു മാറും. മറ്റു ലയനങ്ങൾ വഴി ഇവക്കു പുറമെ, മേഖലതലത്തിൽ നാലു പ്രമുഖ ബാങ്കുകൾ.
ഒാറിയൻറൽ ബാങ്ക് ഒാഫ് േകാേമഴ്സ്, യുനൈറ്റഡ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഫലത്തിൽ ഇല്ലാതാവും. ബാങ്ക് ഒാഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ അതേപടി നിലനിൽക്കും. ദേനബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഒാഫ് ബറോഡയുമായി നേരേത്ത ലയിപ്പിച്ചിരുന്നു. പൊതുമേഖല ബാങ്കുകളിൽ ഇേപ്പാൾ മൂന്നാം സ്ഥാനം ബാങ്ക് ഒാഫ് ബറോഡക്കാണ്.
ലയന പദ്ധതി സർക്കാർ പ്രഖ്യാപിച്ചതിനൊത്ത് ഇനി അതത് ബാങ്ക് ഡയറക്ടർ ബോർഡുകൾ യോഗം ചേർന്ന് ലയന തീരുമാനം അംഗീകരിച്ച് സർക്കാറിനെ അറിയിക്കണം. തുടർന്ന് റിസർവ് ബാങ്കുമായി ആലോചിച്ചാണ് ലയന നടപടികളുടെ രൂപരേഖ തയാറാക്കി ലയനത്തിെൻറ സമയക്രമം നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.