ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സി.ഇ.ഒ ചന്ദകൊച്ചാറിേൻറയും ഭർത്താവ് ദീപക് കൊച്ചാറിേൻറയും 78 കോടിയുടെ സ്വത ്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വീഡിയോകോണുമായി ബന്ധപ്പെട്ട പണമിടപാട് കേസിലെ അന ്വേഷണത്തിനിടെയാണ് നടപടി.
ചന്ദകൊച്ചാറിെൻറ മുംബൈയിലെ അപ്പാർട്ട്മെൻറും ദീപക് കൊച്ചാറിെൻറ കമ്പനിയുടെ സ്വത്തുക്കളുമാണ് ഇ.ഡി ഏറ്റെടുത്തത്. വീഡിയോകോണിന് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദകൊച്ചാറിനെതിരെ ഇ.ഡി ക്രിമനൽ കേസെടുത്തിരുന്നു. അവരുടെ ഭർത്താവായ ദീപക് കൊച്ചാറും വീഡിയോകോൺ പ്രൊമോട്ടർ വേണുഗോപാൽ ദൂതും കേസിൽ പ്രതികളാണ്. സി.ബി.ഐ എഫ്.ഐ.ആറിനെ മുൻനിർത്തിയായിരുന്നു ഇ.ഡിയുടെ നടപടി.
വേണുഗോപാൽ ദൂതിെൻറ സുപ്രീം എനർജിയെന്ന സ്ഥാപനം ദീപക് കൊച്ചാറിെൻറ ന്യൂ പവർ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഐ.സി.ഐ.സി.ഐയിൽ നിന്ന് അനധികൃതമായി വായ്പ നൽകിയതിനുള്ള പ്രത്യുപകാരമാണ് നിക്ഷേപമെന്നാണ് സി.ബി.ഐ കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.