ന്യൂഡൽഹി: തൊഴിലാളികളുടെ േപ്രാവിഡൻറ് ഫണ്ട് നിേക്ഷപ പലിശ നിരക്ക് 8.55 ശതമാനത്ത ിൽനിന്ന് 8.65 ശതമാനമായി ഉയർത്തി. ആറുകോടി ജീവനക്കാർക്ക് ഇതിെൻറ പ്രയോജനം ലഭിക്ക ുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗാംഗ്വർ പറഞ്ഞു. ഇ.പി.എഫ്.ഒ ട്രസ്റ്റികളുെട ബോർഡാണ് തീരുമാനമെടുത്തത്. 2018-19 വർഷം പുതിയ നിരക്കായിരിക്കും.
ട്രസ്റ്റി ബോർഡിെൻറ ശിപാർശക്ക് ധനമന്ത്രാലയത്തിെൻറ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പി.എഫ് നിേക്ഷപങ്ങളുടെ പലിശനിരക്ക് ഉയർത്തുമെന്ന് നേരത്തെ ഉന്നതവൃത്തങ്ങൾ സൂചന നൽകിയിരുന്നു. അഞ്ചു വർഷത്തിനിടെ 2017-18ൽ ഏറ്റവും കുറഞ്ഞ 8.55 ശതമാനമാണ് ഇ.പി.എഫ്.ഒ നൽകിയിരുന്നത്.
2016-17 സാമ്പത്തിക വർഷത്തിൽ പി.എഫ് അംഗങ്ങളുടെ പലിശനിരക്ക് 8.65 ശതമാനവും 2015-16ൽ 8.8 ശതമാനവുമായിരുന്നു. 2013-14, 2014-15 വർഷങ്ങളിൽ 8.75 ശതമാനമായിരുന്നു. 2012-13ൽ 8.5 ശതമാനമായിരുന്നു നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.