ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഇ.പി.എഫ് അംഗങ്ങൾക്ക് മൂന ്നുമാസത്തേക്ക് പ്രഖ്യാപിച്ച കേന്ദ്ര വിഹിതം ലഭ്യമാക്കാൻ ഇ.പി.എഫ്.ഒ സംവിധാനം ഏർപ്പെട ുത്തി. കോവിഡ് പ്രതിസന്ധിയിൽ പണമടക്കാൻ പറ്റാതെ ഇ.പി.എഫ് / ഇ.പി.എസ് (പെൻഷൻ പദ്ധതി )വിഹിതം മുടങ്ങുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രനടപടി. മാർച്ച് 26നാണ് പദ്ധതി പ്രഖ്യാപിച്ചത്.
15,000 രൂപയിൽ താഴെ വേതനമുള്ള ഇ.പി.എഫ് അംഗത്തിെൻറ വിഹിതമാണ് കേന്ദ്രം അനുവദിക്കുന്നത്. 79 ലക്ഷം ഉപഭോക്താക്കൾക്കും 3.8 ലക്ഷം സ്ഥാപനങ്ങൾക്കും ഗുണം ചെയ്യുന്നതാണ് പദ്ധതി. 4800 കോടി രൂപയാണ് ഇതിനായി കേന്ദ്രം ചെലവഴിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഇതനുസരിച്ച് യോഗ്യരായ സ്ഥാപനങ്ങൾ പ്രത്യേക ഇലക്ട്രോണിക് ചലാൻ(ഇ.സി.ആർ) വഴിയാണ് അപേക്ഷിക്കേണ്ടത്. ഇത് കേന്ദ്ര സർക്കാർ വിലയിരുത്തി ഇ.പി.എഫ്/ ഇ.പി.എസിലേക്കുള്ള തൊഴിൽ ദാതാവിെൻറയും തൊഴിലാളിയുടെയും കുടിശ്ശിക തുക അറിയിക്കും. തുടർന്ന് കേന്ദ്രവിഹിതമായ ആശ്വാസധനം ജീവനക്കാരെൻറ യു.എ.എന്നിലേക്ക് ( യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ) നേരിട്ട് കൈമാറും. ബാക്കി തുക തൊഴിൽദാതാവാണ് അടക്കേണ്ടത്. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ഇ.പി.എഫ്.ഒ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.