ഇ.പി.എഫ്​ പലിശ നിരക്ക്​ കുറച്ചു

ന്യൂഡൽഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട്(.പി.എഫ്) നിക്ഷേപങ്ങളുടെ  പലിശാ നിരക്ക്​ കുറച്ചു. ഇ.പി.എഫ്​ പലിശാ നിരക്ക്​ 8.65 ശതമാനമാക്കിയാണ്​ കുറച്ചത്​. 2015-16 സാമ്പത്തിക വർഷത്തിൽ  8.8  ശതമാനമായിരുന്നു പലിശ നിരക്ക്​. 

ഇന്നു ചേർന്ന എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (.പി.എഫ്.ഒ) സെൻട്രൽ ബോർഡ്​ ട്രസ്​റ്റീസി​െൻറ യോഗത്തിലാണ്​ തീരുമാനം. ഇ.പി.എഫിൽ നിക്ഷേപമുള്ള നാലു കോടി ജീവനക്കാരെയാണ്​ ഇത് ബാധിക്കുക.

നടപ്പ് സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ പി.എഫ് പലിശ 8.8ശതമാനത്തില്‍നിന്ന് 8.7 ശതമാനമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

സർക്കാർ ഇൗ വർഷം ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുറച്ചിരുന്നു. പബളിക്​ പ്രോവിഡന്‍റ്  ഫണ്ട്​, കിസാൻ വികാസ്​ പത്ര, സുകന്യ സമൃദ്ധി അക്കൗണ്ട്​ എന്നിവയുടെ പലിശ നിരക്കുകളാണ്​ കുറച്ചത്​.

Tags:    
News Summary - EPF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.