ന്യൂഡൽഹി: ആധാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ പി.എഫ് വിവരങ്ങൾ ചോർന്നെന്ന് ഇ.പി.എഫ്.ഒ. കേന്ദ്രഇലക്ട്രോണിക് മന്ത്രാലയത്തിനാണ് ഇ.പി.എഫ്.ഒ പരാതി നൽകിയത്. aadhaar.epfoservise.com എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയതെന്നാണ് സൂചന.
മാർച്ച് 23നാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും വിവരങ്ങൾ ചോർത്തിയെന്നും കാണിച്ച് ഇ.പി.എഫ്.ഒ ഇലക്ട്രോണിക് മന്ത്രാലയത്തെ സമീപിച്ചത്. എന്നാൽ വാർത്തകളോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ ഇ.പി.എഫ്.ഒ തയാറായിട്ടില്ല. പി.എഫ് വിവരങ്ങൾ ചോർത്തുമെന്ന് ഇൻറലിജൻസ് എജൻസി മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ 4.6 കോടി ജീവനക്കാരാണ് ഇ.പി.എഫ്.ഒക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 2.75 കോടി പേർ ആധാർ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ 1.25 കോടി ആധാർ അക്കൗണ്ട് വിവരങ്ങൾ ഇ.പി.എഫ്.ഒ വെരിഫൈ ചെയ്തിട്ടുണ്ട്. ഇ.പി.എഫ്.ഒയിൽ നിന്ന് ലഭ്യമാകുന്ന പല ഫീച്ചറുകൾക്കും നിലവിൽ ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.