ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തിൽനിന്ന് 75 ശതമാനവും ഇനി പിൻവലിക്കാം. തൊഴിൽരഹിതനായി മാറി ഒരു മാസത്തിനുശേഷം ഇത്തരത്തിൽ തുക പിൻവലിക്കാൻ അനുവദിക്കും. ബാക്കി നിക്ഷേപവുമായി ഇ.പി.എഫ് അക്കൗണ്ട് നിലനിർത്താം.
ചൊവ്വാഴ്ച നടന്ന ഇ.പി.എഫ് ഒാർഗനൈസേഷൻ ട്രസ്റ്റി ബോർഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജോലി നഷ്ടപ്പെട്ടാൽ രണ്ടു മാസം കഴിഞ്ഞ് അക്കൗണ്ട് ക്ലോസ് ചെയ്യാമെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. അതിനുമുമ്പ് പണം പിൻവലിക്കാൻ കഴിയില്ല.
എന്നാൽ, ഒരു മാസം കഴിയുേമ്പാൾ 75 ശതമാനവും പിൻവലിക്കാൻ കഴിയുന്ന സാഹചര്യം തൊഴിലാളിക്ക് അക്കൗണ്ട് നിലനിർത്താൻ പ്രേരകമാണെന്ന് ഇ.പി.എഫ്.ഒ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ വി.പി. ജോയി ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ തൊഴിൽ കിട്ടുേമ്പാൾ, നിലവിലെ ഇ.പി.എഫ് അക്കൗണ്ട് തുടർന്നുകൊണ്ടുപോയാൽ മതി. ഇ.പി.എഫ് പെൻഷൻ തുക 2000 രൂപയായി ഇരട്ടിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇ.പി.എഫ് നിക്ഷേപം ഒാഹരി വിപണിയിൽ മുടക്കുന്നതുമായി ബന്ധെപ്പട്ട വ്യവസ്ഥാമാറ്റം സംബന്ധിച്ചും തീരുമാനമെടുത്തില്ല. ഇക്കാര്യങ്ങളിൽ ധനമന്ത്രാലയം അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് വി.പി. ജോയി വിശദീകരിച്ചു.
ജൂലൈ 18ന് പാർലമെൻറ് സമ്മേളനം തുടങ്ങാനിരിക്കെ, ഇ.പി.എഫ് ഒാർഗനൈസേഷെൻറ വാർഷിക കണക്കുകൾ സഭയുടെ മേശപ്പുറത്ത് വെക്കുന്നതിനായി അംഗീകരിക്കുന്ന നടപടിക്രമങ്ങളാണ് യോഗം പ്രധാനമായും പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.