ന്യൂഡൽഹി: ഇ.എസ്.െഎ ചികിത്സാനുകൂല്യത്തിന് തൊഴിലുടമയും തൊഴിലാളികളും നൽകേണ്ട മ ാസവിഹിതത്തിൽ വൻ കുറവുവരുത്തി കേന്ദ്രം. രണ്ടു ദശകത്തിനിടെ ഇതാദ്യമായി വിഹിതം വെട്ട ിക്കുറച്ചപ്പോൾ തൊഴിലുടമയും തൊഴിലാളികളും നൽകേണ്ട മൊത്തം വിഹിതം 6.5 ശതമാനത്തിൽ നിന്ന് നാലു ശതമാനമായി.
തൊഴിലുടമ നൽകേണ്ട 4.75 ശതമാനം 3.25 ആയി കുറഞ്ഞപ്പോൾ തൊഴിലാ ളിയുടെ വിഹിതം 1.75 ശതമാനത്തിൽനിന്ന് 0.75 ശതമാനമായി കുറഞ്ഞു. 2019 ജൂലെ ഒന്നുമുതൽ ഇത് പ്രാ ബല്യത്തിൽ വരും. 3.6 കോടി തൊഴിലാളികൾക്കും 13ലക്ഷം തൊഴിലുടമകൾക്കും ഇൗ തീരുമാനം ആശ്വാസമാകും. ഇ.എസ്.െഎ വിഹിതത്തിൽ കുറവുവരുത്തണമെന്ന് എംേപ്ലായീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇ.എസ്.െഎ.സി) കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. മൊത്തം വിഹതം 6.5 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറക്കണമെന്നായിരുന്നു നിർദേശം.
എന്നാൽ, ഒരു പടികൂടി കടന്ന് മൊത്തം വിഹിതത്തിൽ രണ്ടര ശതമാനത്തിെൻറ കുറവുവരുത്താൻ തൊഴിൽ മന്ത്രാലയം അനുമതി നൽകുകയായിരുന്നു. പ്രതിമാസം 21,000 രൂപയിൽ കുറവ് ശമ്പളമുള്ള തൊഴിലാളികൾക്കാണ് ഇ.എസ്.െഎ ചികിത്സാനുകൂല്യം നൽകുന്നത്. പത്തോ അതിൽ കൂടുതലോ ജീവനക്കാരുള്ള ഫാക്ടറികൾ, കടകൾ, ഹോട്ടലുകൾ, സിനിമശാലകൾ തുടങ്ങിയവയെല്ലാം ഇ.എസ്.െഎ നിയമത്തിനു കീഴിൽവരും. 2018-19 വർഷത്തിൽ 22,279 കോടി രൂപയാണ് ചികിത്സാനുകൂല്യ പദ്ധതിയുടെ വിഹിതമായി ഇ.എസ്.െഎ.സിക്ക ് ലഭിച്ചത്. വിഹിതത്തിൽ കുറവുവരുത്തുന്നതോടെ 8000-9000 കോടി രൂപയുടെ കുറവുണ്ടാകും. വിഹിതം വെട്ടിക്കുറക്കുന്നത് ഭാവിയിൽ കോർപറേഷന് ഗുണമാവില്ലെന്ന് വിമർശനമുണ്ട്. വാർഷിക വരുമാനത്തിൽ േകാടികൾ കുറവുണ്ടാകുന്നത് ചികിത്സ ആനുകൂല്യങ്ങൾ തുടരുന്നതിന് വിഘാതമായേക്കും.
വിഹിതം കുറച്ചത് ദോഷം
–തൊഴിലാളി സംഘടനകൾ
ന്യൂഡൽഹി: തൊഴിലാളികളുടെ ഇ.എസ്.െഎ വിഹിതം കുറച്ച സർക്കാർ പ്രഖ്യാപനം തൊഴിലാളി സംഘടനകളുടെ എതിർപ്പും അഭിപ്രായവും മറികടന്നാണെന്ന് എ.െഎ.ടി.യു.സി. ഇ.എസ്.െഎ കോർപറേഷന് ത്രികക്ഷി സ്റ്റാൻഡിങ് കമ്മിറ്റിയും ബോർഡുമുണ്ട്. ഇതിൽ അംഗങ്ങളായ തൊഴിലാളി യൂനിയൻ പ്രതിനിധികൾ വിഹിതം കുറക്കുന്നതിനോട് യോജിക്കാത്തതിന് പല കാരണങ്ങളുണ്ട്. കൂടുതൽ തൊഴിലാളികൾ ഇ.എസ്.െഎ പരിധിയിൽ വരുമെന്നും കൂടുതൽ തൊഴിലുടമകൾ തൊഴിലാളികളെ സംഘടിത മേഖലയിലേക്ക് കൊണ്ടുവരുമെന്നുമുള്ള വ്യാഖ്യാനം തെറ്റാണ്. ഇ.എസ്.െഎയുടെ പരിധിയിൽ സ്ഥാപനത്തെ കൊണ്ടുവന്നിട്ടുണ്ടോ എന്ന പരിശോധനതന്നെ നിർത്തിയിട്ടുണ്ട്. വ്യവസായ നടത്തിപ്പ് എളുപ്പമാക്കുകയും തൊഴിലുടമയുടെ ഭാരം കുറക്കുകയുമാണ് ഇപ്പോഴത്തെ തീരുമാനത്തിലൂടെ ചെയ്യുന്നതെന്ന് എ.െഎ.ടി.യു.സി കുറ്റപ്പെടുത്തി.
ഇ.എസ്.െഎ വിഹിതത്തിെൻറ നിരക്ക് കുറക്കുകയല്ല, കൂടുതൽ ആനുകൂല്യം നൽകുകയാണ് വേണ്ടത്. ഇ.എസ്.െഎ പരിധിയിൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച പരിശോധന പുനഃസ്ഥാപിക്കുകയും വേണം. തൊഴിലുടമകൾക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനമെന്ന് സി.െഎ.ടി.യു കുറ്റപ്പെടുത്തി. തൊഴിലുടമകൾക്ക് 10,000 കോടി രൂപ വരെ ലാഭം നൽകുന്നതാണ് തീരുമാനം. സാമൂഹിക സുരക്ഷ പ്രതിബദ്ധത നിറവേറ്റാൻ ഇ.എസ്.െഎ കോർപറേഷന് കഴിയാതെ പോകും. തൊഴിലുടമയുടെ വിഹിതം അഞ്ചു ശതമാനവും തൊഴിലാളി വിഹിതം ഒരു ശതമാനവുമായി കുറക്കാനാണ് ത്രികക്ഷി യോഗത്തിലെ ധാരണയെന്നും സി.െഎ.ടി.യു ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.