മുംബൈ: വിമാന കമ്പനിയായ ജെറ്റ്എയർവേയ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന. ഇനി 60 ദിവസത്തേക്ക് കൂടി പ്രവർത്തിക്കാനുള്ള മൂലധനം മാത്രമേ വിമാന കമ്പനിയുടെ കൈവശമുള്ളുവെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി ജെറ്റ് എയർവേയ്സ് മുന്നോട്ട് പോകുന്നുവെന്നാണ് വിവരം.
ജീവനക്കാരുടെ ശമ്പളത്തിൽ 25 ശതമാനം കുറവ് വരുത്താനുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നുവെന്നാണ് സൂചന. കമ്പനിയുടെ ഒാഹരികൾ വിൽക്കുന്നതിനായി ബാങ്കുകളെ സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ശമ്പളം വെട്ടികുറക്കുന്ന വിവരം ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയൽ തോഴിലാളികളുമായി ചർച്ച നടത്തിയെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
അതേ സമയം, ജെറ്റ് എയർവേയ്സ് പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഒാഹരികൾ നാല് ശതമാനം താഴ്ന്നു. ഇന്ത്യയിലെ മറ്റൊരു പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യയും നിലവിൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.