ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം ഉയർത്തി ധനമന്ത്രി നിർമ്മലാ സീതാരാമെൻറ പ്രഖ്യാപനം. 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായാണ് വിദേശനിക്ഷേപത്തിെൻറ തോത് ഉയർത്തിയത്. വിദേശ നിക്ഷപം ഉയർത്തൽ സ്വാഭാവികമായ പ്രക്രിയായി നടക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആയുധങ്ങളുടെ ഇറക്കുമതി പരമാവധി കുറക്കും. ഇറക്കുമതി നിരോധിക്കുന്ന ആയുധങ്ങളുടേയും ആയുധ ഘടകങ്ങളുടേയും പട്ടിക പുറത്തിറക്കും. പ്രതിരോധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൊണ്ടു വരികയാണ് സർക്കാറിെൻറ ലക്ഷ്യം. ആയുധങ്ങളുടെ ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
നിലവിൽ ബോർഡുകളായി പ്രവർത്തിക്കുന്ന ആയുധ നിർമ്മാണ ഫാക്ടറികളെ കമ്പനികളാക്കി മാറ്റും. പ്രവർത്തനത്തിലെ സുതാര്യതയ്ക്കും മികച്ച മാനേജ്മെൻറിനും വേണ്ടിയാണ് നീക്കം.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.