കൊച്ചി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ഫെഡറല്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം മാറ്റി. മാര്‍ച്ച് 27 വരെ എല്ലാ ബ്രാഞ്ചും രാവിലെ 10 മുതല്‍ രണ്ടുവരെയായിരിക്കും പ്രവര്‍ത്തിക്കുക.
പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് ക്ലിയറിങ്, റെമിറ്റന്‍സ്, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നീ അത്യാവശ്യ നടപടികള്‍ മാത്രമെ ഈ ദിവസങ്ങളില്‍ ബാങ്ക് ശാഖകളില്‍ ലഭ്യമാകൂവെന്നും വൈസ് പ്രസിഡൻറ് ആനന്ദ് ചുഗ് അറിയിച്ചു.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധി ഒരു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും മുഴുസമയവും ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.