സാമ്പത്തികതട്ടിപ്പ്: മുന്‍നിരയില്‍ ഐ.സി.ഐ.സി.ഐ

ന്യൂഡല്‍ഹി: ഏറ്റവുമധികം സാമ്പത്തികതട്ടിപ്പ് നടക്കുന്ന ബാങ്കുകളുടെ മുന്‍നിരയില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്തും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് മൂന്നാം സ്ഥാനത്തുമാണ്. റിസര്‍വ് ബാങ്ക്, ധനമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കാണ് പുറത്തുവന്നത്.

2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 455 തട്ടിപ്പ് കേസുകളാണ് ഐ.സി.ഐ.സി.ഐ ബാങ്കില്‍ കണ്ടത്തെിയത്. ഒരുലക്ഷവും അതിന് മുകളിലുമുള്ള തുകയുടെ തട്ടിപ്പാണ് നടന്നത്. എസ്.ബി.ഐയില്‍ 429 കേസുകളും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ 244 കേസുകളും എച്ച്.ഡി.എഫ്.സി ബാങ്കില്‍ 237 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആക്സിസ് ബാങ്കില്‍ 189 തട്ടിപ്പ് കേസുകളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ബാങ്ക് ഓഫ് ബറോഡയില്‍ 176 കേസുകളും സിറ്റി ബാങ്കില്‍ 150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, തട്ടിപ്പ് നടന്ന തുകയുടെ മൂല്യത്തിന്‍െറ കാര്യത്തില്‍ എസ്.ബി.ഐയാണ് മുന്നില്‍. 2236.81 കോടി രൂപയുടെ തട്ടിപ്പാണ് ഇക്കാലയളവില്‍ എസ്.ബി.ഐയില്‍ നടന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 2250.34 കോടി രൂപയുടെയും ആക്സിസ് ബാങ്കില്‍ 1998.49 കോടി രൂപയുടെയും തട്ടിപ്പ് കണ്ടത്തെി. തട്ടിപ്പുകളില്‍ ബാങ്ക് ജീവനക്കാരുടെ പങ്കാളിത്തവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്.ബി.ഐയിലെ 64 ജീവനക്കാരാണ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കിലെ 49 പേരും ആക്സിസ് ബാങ്കിലെ 35 പേരും തട്ടിപ്പില്‍ ഉള്‍പ്പെട്ടു. വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലായി 450 ജീവനക്കാരാണ് ഇക്കാലയളവില്‍ തട്ടിപ്പിന് പിടിക്കപ്പെട്ടത്.

Tags:    
News Summary - fiancial fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.