ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ വായ്പ തട്ടിപ്പു കേസ് പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുേമ്പാൾ വിശദീകരണം നൽകാൻ ബാധ്യതപ്പെട്ട ധനമന്ത്രി അരുൺ ജെയ്റ്റ്ലി എവിടെ? അറസ്റ്റിലായ റിട്ട. െഡപ്യൂട്ടി മാനേജർക്ക് 11,400 മുതൽ 30,000 വരെ കോടിയെന്നു കണക്കാക്കുന്ന തട്ടിപ്പ് നടത്താൻ കഴിയില്ലെന്നിരിക്കെ, മുഖ്യപ്രതികൾ എവിടെ? വജ്രരാജാവ് നീരവ് മോദിയും കുടുംബവും എവിടെ? ഉയർന്നുവരുന്ന കാതലായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ കേന്ദ്രസർക്കാർ ദുർബല പ്രതിരോധത്തിൽ.
രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പാണ് പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്നത്. ഇതേക്കുറിച്ച് ആരോപണങ്ങൾക്ക് സർക്കാറിനു വേണ്ടി മറുപടി നൽകിയത് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ, നിയമമന്ത്രി രവിശങ്കർ പ്രസാദ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ്. ധനകാര്യ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമൊക്കെ എന്തു കാര്യമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. ആ ചോദ്യം അപ്രസക്തമാക്കേണ്ട ധനമന്ത്രി അരുൺ ജെയ്റ്റ്ലി തികഞ്ഞ മൗനത്തിൽ.
ഉന്നതർ എവിടെ?
ഭീമമായ തട്ടിപ്പിന് ഒരു മുൻ െഡപ്യൂട്ടി മാനേജറെയും മറ്റു രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 5700 കോടിയോളം രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു. ഒരു െഡപ്യൂട്ടി മാനേജർ വിചാരിച്ചാൽ നീരവ് മോദിക്കു വേണ്ട കനത്ത വിദേശവായ്പക്കു വേണ്ടി നിരവധി ഇൗടുപത്രങ്ങൾ (ലെറ്റർ ഒാഫ് അണ്ടർടേക്കിങ്) നൽകാൻ കഴിയില്ല. പൊതുമേഖല ബാങ്കുകളുടെ വായ്പ അംഗീകാര, ഒാഡിറ്റ് നടപടികളെയും റിസർവ് ബാങ്കിെൻറ മേൽനോട്ട സംവിധാനത്തെയും മറികടക്കാൻ സഹായിച്ചത് സ്ഥാപനത്തിലെ ഉന്നതരാണ്. അവരെ സമ്മർദത്തിലാക്കിയത് അധികാരത്തിലുള്ളവരാണെന്നും വ്യക്തം. എന്നാൽ, അവർ കളത്തിനു പുറത്ത്.
നീരവ്; ‘മാന്യനായ
അദ്ദേഹം’
നീരവ് മോദി ന്യൂയോർക്കിലെ ഒരു ഫ്ലാറ്റിൽ കുടുംബസമേതം സസുഖം കഴിയുന്നുവെന്ന വിവരം പുറത്തുവന്നുകഴിഞ്ഞു. എന്നാൽ, ‘മാന്യനായ അദ്ദേഹം’ എവിടെയെന്ന് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. മോദിയുടെ പാസ്പോർട്ട് അസാധുവാക്കി കാരണംകാണിക്കൽ നോട്ടീസ് നൽകിയതും ഇൻറർപോളിനോട് സി.ബി.െഎ സഹായം അഭ്യർഥിച്ചതും നിർബന്ധിത നടപടികൾ. മറ്റൊരു വിജയ് മല്യയായി നീരവ് മോദി വിദേശത്തുതന്നെ കഴിയുമെന്ന യാഥാർഥ്യമാണ് വായ്പതട്ടിപ്പിലെ ഇപ്പോഴത്തെ നീക്കിബാക്കി.
‘മോദി-മോദി’ സഖ്യം
നീരവ് മോദിയും നരേന്ദ്ര മോദിയുമായുള്ള ബന്ധം മറച്ചുവെക്കാൻ തെറ്റായ വിശദീകരണം സർക്കാർ നൽകിയതും വെളിച്ചത്തായി. പ്രധാനമന്ത്രിയുടെ ദാവോസ് യാത്രയിലെ വ്യവസായ സംഘാംഗമായിരുന്നില്ല നീരവ് മോദിയെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. എന്നാൽ, മോദിയും മോദിയും ഒരേ ചിത്രത്തിൽ വന്നത് സർക്കാർ ഭാഷ്യം അവിശ്വസിപ്പിക്കുന്നതായി. െബൽജിയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നീരവ് മോദി ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നോ എന്നതിനെക്കാൾ പ്രധാനം, ദാവോസിൽ എത്തിയപ്പോൾ പ്രധാനമന്ത്രിയുടെ വ്യവസായി സംഘത്തിെൻറ ഭാഗമായി പ്രവർത്തിച്ചുവോ എന്നതാണ്. ഒൗദ്യോഗിക യാത്രകളിൽ ഒപ്പം കൊണ്ടുപോകുന്നവരുടെ പേരു വെളിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടിച്ചത് ആരോപണത്തിന് ആക്കം പകരുന്നു.
ഒന്നര വർഷം മുമ്പ് പ്രധാനമന്ത്രിയുടെ ഒാഫിസിൽ പഞ്ചാബ് നാഷനൽ ബാങ്കിെൻറ ക്രമക്കേടുകളെക്കുറിച്ച് ഹരിപ്രസാദ് എന്നയാൾ തെളിവുകളടക്കം നൽകിയ പരാതിയിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. സഹാറ, സത്യം, കിങ്ഫിഷർ സാമ്പത്തിക തട്ടിപ്പുകളേക്കാൾ വലിയ ക്രമക്കേടാണ് നടക്കുന്നതെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടും അനങ്ങിയില്ല. ഇതത്രയും മോദി -മോദി ബന്ധത്തെക്കുറിച്ച ആരോപണങ്ങൾക്കു മൂർച്ച കൂട്ടുന്നു. അറിഞ്ഞത് മൂടിവെച്ചുവെന്ന ആരോപണമാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഒാഫിസ് നേരിടുന്നത്.
റിസർവ് ബാങ്കും
സർക്കാറും അറിഞ്ഞില്ലേ?
യു.പി.എ സർക്കാറിെൻറ കാലത്തു തുടങ്ങിയ ക്രമക്കേടാണിതെന്ന സർക്കാർ വാദവും വസ്തുതകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.പി.എ കാലത്ത് പിഴവുണ്ടായോ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എല്ലാ ഇൗടുപത്രങ്ങളും നൽകിയത് 2017ലാണ്. ബാങ്കിലെ ക്രമക്കേട് സർക്കാർ അഴിമതിയായി കാണാനാവില്ലെന്നാണ് മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചത്. എന്നാൽ, പൊതുമേഖല ബാങ്കുകളുടെ പ്രധാന ഇടപാടുകളിൽ സർക്കാറിെൻറയും റിസർവ് ബാങ്കിെൻറയും മേൽനോട്ടമുണ്ട്. 250 കോടിക്കു മുകളിൽ വായ്പ കൊടുത്താൽ റിസർവ് ബാങ്കും അതുവഴി സർക്കാറും വിവരം അറിഞ്ഞിരിക്കണമെന്നാണ് പുതിയ ചട്ടം.
നിർമലയുടെ വാദവും പാളി
തട്ടിപ്പിെൻറ ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകാൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഏറ്റവുമൊടുവിൽ നടത്തിയ ശ്രമവും പൊളിഞ്ഞു. നീരവ് മോദിയുടെ കമ്പനികളിലൊന്നുമായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിയുടെ ഭാര്യക്ക് ബന്ധമുണ്ടെന്ന് മന്ത്രി ആരോപിച്ചു. എന്നാൽ, ഇൗ സ്ഥാപനത്തിന് കെട്ടിടം വാടകക്കു കൊടുക്കുകയാണ് സിങ്വിയുടെ ഭാര്യ ഉൾപ്പെട്ട സ്ഥാപനം ചെയ്തത്. അതിെൻറ പേരിൽ തട്ടിപ്പുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് മന്ത്രിക്കെതിരെ അപകീർത്തി കേസ് കൊടുക്കാനുള്ള പുറപ്പാടിലാണ് അഭിഭാഷകനായ സിങ്വി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.