മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ റേറ്റിങ് ഉയർത്തി ഫിച്ച്. ദീർഘകാല ലോക്കൽ കറൻസി ഇഷ്യു റേറ്റിങ്ങാണ് ഉയർത്തിയത്. ബി.ബി.ബി കാറ്റഗറിയിൽ നിന്ന് ബി.ബി.ബി പ്ലസിലേക്കാണ് റേറ്റിങ് ഉയർത്തിയത്.
ജിയോയിലെ ഓഹരി വിൽപനയിലൂടേയും അവകാശ ഓഹരി വിൽപനയിലൂടേയും കടമില്ലാത്ത അവസ്ഥയിലേക്ക് എത്തിയതാണ് റിലയൻസിന് ഗുണമായത്. എണ്ണയിൽ തുടങ്ങി ടെലികോം വരെ നീളുന്ന റിലയൻസിെൻറ വ്യത്യസ്തമായ ബിസിനസുകൾ കമ്പനിക്ക് ഈ സാമ്പത്തിക വർഷവും ഗുണകരമാവുമെന്നാണ് ഫിച്ചിെൻറ വിലയിരുത്തൽ.
അടുത്ത 12 മാസത്തിനുള്ളിൽ റിലയൻസിെൻറ കറൻസി എക്സ്റ്റേണൽ ഡെബ്റ്റ് സർവീസ് റേഷ്യോ മെച്ചപ്പെടുമെന്നാണ് ഫിച്ച് അറിയിക്കുന്നത്. അതേസമയം, റിലയൻസിെൻറ എണ്ണ, രാസവസ്തു ബിസിനസുകളിൽ ഈ വർഷം പ്രതിസന്ധി നേരിട്ടേക്കാമെന്നും ഫിച്ച് വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.