പൊതുമേഖല ഇൻഷുറൻസ്​ കമ്പനികളുടെ ഒാഹരി വിൽക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ അഞ്ച്​ പൊതുമേഖല ഇൻഷുറൻസ്​ കമ്പനികൾ ഒാഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്യുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി​. കേന്ദ്ര മന്ത്രി സഭ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ ഇന്ത്യ അഷ്യൂറൻസ്​, യുണൈറ്റഡ്​ ഇന്ത്യ ഇൻഷുറൻസ്​, ഒാറിയൻറൽ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്​ എന്നിവയാണ്​പുതുതായി ഒാഹരി വിപണിയിൽ എത്തുക.

ഒാഹരി വിപണിയിൽ ലിസറ്റ്​ ചെയ്യുക വഴി കമ്പനികൾക്ക്​ കൂടൂതൽ മുലധനം സ്വരൂപിക്കാൻ സാധിക്കുമെന്നും ജെയ്​റ്റ്​ലി പറഞ്ഞു. നിലവിൽ ഇൗ പൊതുമേഖല ഇൻഷൂറൻസ്​ കമ്പനികളുടെ 100 ശതമാനം ഒാഹരികളും സർക്കാറി​െൻറ കൈയിലാണ്​. ഒാഹരി വിപണിയിൽ എത്തുന്നതോടെ സർക്കാറി​െൻറ ഒാഹരി പങ്കാളിത്തം 75 ശതമാനമായി കുറയുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Five general insurance companies to be listed in the stock market: Finance Minister Arun Jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.