ജി.ഡി.പി: മോദിക്ക്​ നാളെ നിർണായകം

ന്യൂഡൽഹി: ഗുജറാത്ത്​ ഉൾപ്പെടെ നിർണായക സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ രണ്ടാം പാദ ജി.ഡി.പി വളർച്ച നിരക്ക്​ നാളെ പുറത്ത്​ വരുമെന്ന്​ സൂചന. നോട്ട്​ നിരോധനവും ജി.എസ്​.ടിയും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ വളർച്ച നിരക്ക്​ കുറച്ചിരുന്നു. രണ്ടാം പാദത്തിലും വളർച്ച കുറഞ്ഞാൽ അത്​ കേന്ദ്രസർക്കാറിന്​ വൻ തിരിച്ചടിയാവും. നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമ്പദ്​വ്യവസ്ഥയിലെ പ്രശ്​നങ്ങൾ പ്രതിപക്ഷവും ആയുധമാക്കു​െമന്നുറപ്പാണ്​.

സാമ്പത്തിക വർഷത്തി​​​​െൻറ ഒന്നാം പാദത്തിൽ  5.7 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക്​. എന്നാൽ നിലവിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും 6.2 ശതമാനം വരെ വളർച്ച നിരക്ക് സമ്പദ്​വ്യവസ്ഥ കൈവരിക്കുമെന്നാണ്​ കേന്ദ്രസർക്കാറി​​െൻറ പ്രതീക്ഷ​. നോട്ട്​ നിരോധനത്തി​​​​െൻറ ആഘാതം സമ്പദ്​വ്യവസ്ഥയിൽ നിന്ന്​ മാറി​െയന്നാണ്​ ചില സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. ആദ്യം ചില പ്രശ്​നങ്ങളുണ്ടായിരുന്നെങ്കിലും ജി.എസ്​.ടി നേർദിശയിൽ ആയതായും ഇവർ അവകാശപ്പെടുന്നു. ഇൗയൊരു സാഹചര്യത്തിൽ സമ്പദ്​വ്യവസ്ഥയിൽ വളർച്ച ഉണ്ടാകാനാണ്​ സാധ്യതയെന്നും വിദഗ്​ധർ വാദിക്കുന്നു.

എന്നാൽ, ചെറുകിട വ്യവസായ മേഖലയിലുൾ​െപ്പടെ ജി.എസ്​.ടി സൃഷ്​ടിച്ച പ്രതിസന്ധിക്ക്​ ഇനിയും അയവ്​ വന്നിട്ടില്ലെന്ന്​ സൂചനകളുണ്ട്​. തെരഞ്ഞെടുപ്പ്​ നടക്കുന്ന ​ഗുജറാത്തിൽ സൂറത്തിലെ തുണി വ്യാപാരികൾക്കിടയിൽ ഇത് വൻ​ പ്രതിസന്ധി സൃഷ്​ടിച്ചിരുന്നു. ഇതെല്ലാം വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമോ​യെന്നും ആശങ്കയുണ്ട്​​.

Tags:    
News Summary - GDP data expected tomorrow; 3 things that are going to decide India’s Q2 economic growth-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.