സാമ്പത്തിക തകർച്ച: ബി.ജെ.പിയെ വിമർശിച്ച്​ സഖ്യകക്ഷികൾ

ന്യൂഡൽഹി: രാജ്യത്തി​​െൻറ ജി.ഡി.പി വളർച്ചാ നിരക്ക്​ രണ്ടാം പാദത്തിൽ 4.5 ശതമാനത്തിലേക്ക്​ ഇടിഞ്ഞതിന്​ പിന്നാലെ വ ിമർശനവുമായി ബി.ജെ.പി സഖ്യകക്ഷികൾ. ശിരോമണി അകാലിദള്ളും ജെ.ഡി.യുവുമാണ്​ ബി.ജെ.പിക്കെതിരെ വിമർശനം ഉന്നയിച്ചത്​. ര ാജ്യത്തെ സമ്പദ്​വ്യവസ്ഥ അപായ മുന്നറിയിപ്പ്​ നൽകി കഴിഞ്ഞുവെന്ന്​ ശിരോമണി അകാലിദൾ നേതാവ്​ നരേഷ്​ ഗുജ്റാൾ പറഞ്ഞു. തൊഴിലില്ലായ്​മയും വളർച്ചാ നിരക്ക്​ കുറയുന്നതുമാണ്​ പ്രതിസന്ധിക്ക്​ കാരണമെന്നും ഉടൻ ഇടപ്പെടൽ നടത്തണമെന്നും ഗുജ്​റാൾ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച്​ ചർച്ച ചെയ്യാൻ ബി.ജെ.പി യോഗങ്ങളൊന്നും വിളിച്ച്​ ചേർത്തിട്ടില്ലെന്നും ഗുജ്റാൾ കുറ്റപ്പെടുത്തി. സാമ്പത്തിക വളർച്ച കുറയുന്നതിൽ ആശങ്കയുണ്ടെന്ന്​ ജെ.ഡി.യു നേതാവ്​ കെ.സി ത്യാഗിയും പറഞ്ഞു. ആർ.ബി.ഐ ഗവർണർമാർ നൽകുന്ന മുന്നറിയിപ്പ്​ കേന്ദ്രസർക്കാറിന്​ അവഗണിക്കാൻ കഴിയില്ല. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിലും എതിർപ്പുണ്ടെന്നും ത്യാഗി പറഞ്ഞു.

സമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധിയില്ലെന്ന്​ ധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിച്ച്​ വ്യക്​തമാക്കു​​േമ്പാഴാണ്​ സഖ്യകക്ഷികൾ പോലും ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നത്​. സാമ്പത്തിക വർഷത്തി​​െൻറ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 4.5 ശതമാനത്തിലേക്ക്​ താഴ്​ന്നതോടെയാണ്​ വിമർശനങ്ങൾ വീണ്ടും കനത്തത്​.

Tags:    
News Summary - GDP growth falls to 4.5%, BJP allies-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.