ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കിൽ വളരുമെന്ന് സാമ്പത്തിക സർവ േ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന ്നു. ധനമന്ത്രി നിർമലാ സീതാരാമനാണ് സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽവെച്ചത്.
മാർച്ച് 31ന് അവസാനിച്ച 201 8-19 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം വളർച്ചയാണ് സമ്പദ്വ്യവസ്ഥയിൽ ഉണ്ടായത്. എന്നാൽ, നിലവിൽ സമ്പദ്വ്യവസ്ഥ കര കയറുന്നതിൻെറ സൂചനകളാണ് ഉള്ളതെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ധനവില കുറയാനാണ് സാധ്യതയെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ പരാമർശമുണ്ട്.
സമ്പദ്വ്യവസ്ഥ എട്ട് ശതമാനം നിരക്കിൽ വളർന്നാൽ മാത്രമേ 2025ൽ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നൽകേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കണമെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക സർവേയിലെ പരാമർശങ്ങൾ
നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.