വാഷിങ്ടൺ: രാജ്യാന്തര പ്രശസ്തയായ സാമ്പത്തിക ശാസ്ത്രജ്ഞയും മലയാളിയുമായ ഗീ ത ഗോപിനാഥ് അന്താരാഷ്ട്ര നാണ്യനിധിയുടെ (െഎ.എം.എഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി ച ുമതലയേറ്റു. 47കാരിയായ ഗീത ഇൗ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. െഎ.എം.എഫ് ഗവേഷണ വിഭാ ഗം ഡയറക്ടറും സാമ്പത്തിക കൗൺസലറുമായ മൗറിസ് ഒബ്സ്റ്റ്ഫെൽഡ് വിരമിച്ച ഒഴിവ ിലാണ് ഹാർവഡ് സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറായ ഗീതയുടെ നിയമനം.
ബൗദ്ധിക നേതൃഗുണശേഷി തെളിയിച്ച, ഉന്നത വിദ്യാഭ്യാസ യോഗ്യതകളും ആഗോള പരിജ്ഞാനവും നേടിയ ഗീത ഗോപിനാഥ് ലോകത്തെ മുൻനിര സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളാണെന്നായിരുന്നു ഒക്ടോബറിൽ അവരുടെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് െഎ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡ് പറഞ്ഞത്. അസാധാരണ പ്രതിഭയായ ഗീത ലോകത്തെ വനിതകൾക്ക് മാതൃക വ്യക്തിത്വമാണെന്നും ലഗാർഡ് വിശേഷിപ്പിച്ചിരുന്നു.
െഎ.എം.എഫിെൻറ 11ാമത് മുഖ്യ സാമ്പത്തിക വിദഗ്ധയായതിലൂടെ അപൂർവ ബഹുമതിയാണ് കൈവന്നതെന്ന് ‘ഹാർവഡ് ഗസറ്റിന്’ നൽകിയ അഭിമുഖത്തിൽ ഗീത പ്രതികരിച്ചു. അന്താരാഷ്ട്ര സാമ്പത്തിക നയങ്ങളിൽ െഎ.എം.എഫിനെ ഇപ്പോഴത്തേതുപോലെ നേതൃസ്ഥാനത്ത് തുടരാൻ പര്യാപ്തമാക്കുന്നതിലായിരിക്കും തെൻറ ശ്രദ്ധയെന്നും ലോകം ആഗോളവത്കരണത്തിൽനിന്ന് തിരിച്ചു നടക്കുന്നതാണ് സാമ്പത്തിക രംഗത്തെ നിലവിലെ വലിയ വെല്ലുവിളിയെന്നും അവർ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഗീത, കണ്ണൂർ സ്വദേശികളായ ടി.വി. ഗോപിനാഥിെൻറയും വി.സി. വിജയലക്ഷ്മിയുടെയും മകളാണ്. മൈസൂരിലാണ് ജനനം. അമേരിക്കയിലെ പ്രശസ്തമായ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി(എം.െഎ.ടി)യിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ഇഖ്ബാൽ സിങ് ധലിവാൾ ആണ് ഭർത്താവ്. മകൻ രോഹിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.