ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കൽ വഴി ഇന്ത്യ യുടെ വളർച്ചനിരക്ക് ഒറ്റയടിക്ക് ചുരുങ്ങിയത് രണ്ടു ശതമാനം ഇടിഞ്ഞുവെന്ന് രാജ്യാ ന്തര നാണയനിധിയായ െഎ.എം.എഫിെൻറ നിയുക്ത മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. p>
2016 നവംബർ എട്ടിനാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. അതേവർഷം ഡിസംബർവരെയുള്ള മൂന്നു മാസത്തെ കണക്കു വന്നപ്പോൾ ഇൗ ഇടിവ് ദൃശ്യമായിരുന്നു. തൊഴിൽ സൃഷ്ടിക്കപ്പെടാത്ത അവസ്ഥ വരുത്തിവെച്ചു. ഇന്ത്യയിലെ നോട്ട് അസാധുവാക്കലിനെക്കുറിച്ച് തയാറാക്കിയ പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച സമയത്ത്് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചനിരക്ക് ഏഴു ശതമാനമായിരുന്നു.
രണ്ടു ശതമാനം ഇടിഞ്ഞ ശേഷം തൊട്ടടുത്ത ത്രൈമാസത്തിൽ അത് 6.1 ശതമാനമായി. ദീർഘകാല ഭവിഷ്യത്ത് വിശകലനം ചെയ്യാൻ കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കേണ്ടതുണ്ടെന്ന് പഠനത്തിൽ വിശദീകരിച്ചു. അടുത്ത മാസമാണ് ഗീത ഗോപിനാഥ് െഎ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി ചുമതലയേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.