കൊച്ചി: ബുധനാഴ്ച പവന് 280 രൂപ വർധിച്ച് 30680 രൂപയായി റെക്കോഡിട്ട സ്വർണ വില വ്യാഴാഴ്ച പിന്നെയും കുതിച്ചുയർന്നു. പവന് 200 കൂടി 30880 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഗ്രാമിന് 3860 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയർ ന്ന വിലയാണിത്. ചൊവ്വാഴ്ച പവന് 30400 രൂപയായിരുന്നു. രണ്ടുദിവസംെകാണ്ട് കൂടിയത് 480 രൂപ.
51 ദി വസംകൊണ്ട് കൂടിയത് 1880 രൂപ
ജനുവരി ഒന്നിന് ഗ്രാമിന് 3625 രൂപയും പവന് 29000 രൂപയുമായിരുന്നു സ്വർണ വില. പിന്നീട് ഇതുവരെ കുറഞ്ഞിട്ടില്ല. 51 ദിവസം െകാണ്ട് ഗ്രാമിന് 235 രൂപയും പവന് 1880 രൂപയും വർധിച്ചു. അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ഏഴ് വർഷത്തെ ഉയർന്ന വിലയിലാണ് സ്വർണം. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1608.75 ഡോളർ വരെ എത്തി.
കാരണം കൊറോണയും
കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള അനിശ്ചിതത്വം ആഗോള സമ്പദ്ഘടനയെ ബാധിക്കുന്നതും നിക്ഷേപകർ സ്വർണത്തിൽ സുരക്ഷിതത്വം തേടുന്നതും വില കൂടാൻ കാരണങ്ങളായി. രൂപയുടെ വിനിമയ നിരക്ക് ദുർബലമാകുന്നത് ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. അമേരിക്കൻ ഫെഡറൽ റിസർവിെൻറ പുതിയ റിപ്പോർട്ടനുസരിച്ച് സാമ്പത്തികരംഗത്ത് കുതിച്ചുചാട്ട സൂചന പുറത്തുവന്നതാണ് വർധനവിന് കാരണം.
31000 കടക്കും?
വരുംദിവസങ്ങളിൽ വില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സ്വർണവ്യാപാരികൾ നൽകുന്ന സൂചന. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലൊക്കെ 22 കാരറ്റ് സ്വർണത്തിന് 31000ത്തിനും മുകളിലാണ് വില. ചിലയിടങ്ങളിൽ 3200 കടന്നിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് 31000ത്തിൽ താഴെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.