പുതിയ സെബി ചെയര്‍മാന്‍െറ  കാലാവധി കുറച്ചു

ന്യൂഡല്‍ഹി: ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയര്‍മാനായി നിയമിതനാകുന്ന അജയ് ത്യാഗിയുടെ കാലയളവ് സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി കുറച്ചു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സെബിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തത്. സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ യു.കെ. സിന്‍ഹക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയാണുണ്ടായിരുന്നത്. കാലയളവ് കുറച്ചതിന്‍െറ കാരണം വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് ഒന്നിനാണ് അജയ് ത്യാഗി ചുമതലയേല്‍ക്കുക. 

 
Tags:    
News Summary - Government cuts tenure of Sebi's chairman-designate Ajay Tyagi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.