ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ചെക്ക്ബുക്കുകൾ റദ്ദാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. ധനകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ചെക്ക്ബുക്കുകൾ റദ്ദാക്കാൻ പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ദേശീയ വ്യാപാരികളുടെ സംഘടനയുടെ സെക്രട്ടറി പ്രവീൺ ഖണ്ഡേവാലാണ് ചെക്ക്ബുക്ക് റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
നവംബർ എട്ടിലെ നോട്ട് നിരോധനത്തിെൻറ പ്രധാനലക്ഷ്യകളൊന്നായിരുന്നു ഡിജിറ്റൽ പണമിടപാട്. എന്നാൽ നോട്ട് നിരോധനത്തിന് ശേഷവും ഡിജിറ്റൽ പണമിടപാടുകളിൽ വലിയ പുരോഗതിയുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ചെക്ക്ബുക്കുകൾ റദ്ദാക്കുമെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.