സമ്പദ്​വ്യവസ്ഥയെ ശക്​തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും– ജെയ്​റ്റ്​ലി

ന്യൂഡൽഹി: സമ്പദ്​വ്യവസ്ഥയെ ശക്​തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. വളർച്ച നിരക്ക്​ മൂന്ന്​ വർഷത്തിനിടയിലെ താഴ്​ന്ന നിരക്കായ 5.7 ശതമാനത്തിലേക്ക്​ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ജെയ്​റ്റ്​ലിയുടെ പ്രഖ്യാപനം.

എല്ലാ സാമ്പത്തിക സൂചികകളും സർക്കാർ പരിശോധിക്കുന്നണ്ട്​.  സമ്പദ്​വ്യവസ്ഥയെ ശക്​തിപ്പെടുത്താൻ കൂടുതലായി എന്തെങ്കിലും ചെയ്യണമെങ്കിൽ അത്​ ചെയ്യും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്​ താനല്ല. പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച്​ വേണ്ട നടപടികളിലെടുക്കുമെന്നും ജെയ്​റ്റ്​ലി  പറഞ്ഞു.

സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക്​ 5.7 ശതമാനത്തിലേക്ക്​ താഴ്​ന്നിരുന്നു. വേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക്​ ഇതുമൂലം നഷ്​ടപ്പെട്ടിരുന്നു. നോട്ട്​ പിൻവലിക്കലും ജി.എസ്​.ടിയുമാണ്​ ഇന്ത്യയുടെ വളർച്ച നിരക്ക്​ കുറച്ചതെന്നാണ്​ സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. 

Tags:    
News Summary - Government mulling additional measures to boost economy, says Arun Jaitley-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.