ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ ആരോഗ്യമേഖലയുടെ വിഹിതം ഉയർത്തിയേക്കും. ആരോഗ്യമേഖലക്കായി നീക്കിവെക്കുന്ന വിഹിതത്തിൽ 11 ശതമാനത്തിെൻറ വർധന വരുത്താനാണ് തീരുമാനം. എന്നാൽ, ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ആവശ്യപ്പെട്ട തോതിൽ ആരോഗ്യമേഖലയുടെ വിഹിതം ഉയർത്തില്ലെന്നാണ് സൂചന.
ബജറ്റിൽ ആരോഗ്യമേഖലക്കായി നീക്കിവെക്കുന്ന വിഹിതം 10 ബില്ല്യൺ ഡോളറായി ഉയർത്തണമെന്നായിരുന്നു നഡ്ഡയുടെ ആവശ്യം. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ ബജറ്റ് വിഹിതത്തിൽ 33 ശതമാനം വർധനയാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ, ഇത് നൽകാനാവില്ലെന്നാണ് സർക്കാർ അറിയിച്ചതെന്നാണ് സുചന.
പ്രതിരോധ കുത്തിവെപ്പ് വ്യാപകമാക്കാനും സൗജന്യ മരുന്ന് വിതരണത്തിനും അർബുദം, പ്രമേഹം പോലുള്ള രോഗങ്ങളുടെ വ്യാപനം നടയുന്നതിനും കൂടുൽ വിഹിതം ആവശ്യമാണെന്നാണ് ആരോഗ്യമന്ത്രിയുടെ പക്ഷം. എന്നാൽ, വരുന്ന കേന്ദ്രബജറ്റിൽ ആരോഗ്യ മേഖലക്ക് നൽകുന്ന വിഹിതം 8.2 ബില്യണിെൻറ വർധന വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.