ന്യൂഡൽഹി: 50,000 രൂപക്കുമേൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പാൻ കാർഡ് വേണമെന്ന വിജ്ഞാപനം കേന്ദ്ര സർക്കാർ റദ്ദാക്കി. ഇത്തരം ഉപഭോക്താക്കളുടെ വിവരം വ്യാപാരികൾ ധനകാര്യ ഇൻറലിജൻസിനെ അറിയിക്കണമെന്ന വ്യവസ്ഥയും നീക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ചേർന്ന 22ാം ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
രത്നങ്ങൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ മൂല്യമേറിയ വസ്തുക്കൾ വിൽക്കുന്നതിലൂടെ സാമ്പത്തിക വർഷം രണ്ട് കോടിയോ അതിലധികമോ വിറ്റുവരവ് ഉണ്ടാക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിെൻറ പരിധിയിൽ വരുമെന്ന മുൻ നിർദേശം നിലനിൽക്കില്ലെന്നും സമിതി വ്യക്തമാക്കി.
ജ്വല്ലറി, രത്ന കൈമാറ്റത്തിലെ അനാരോഗ്യ പ്രവണതകൾ തടയാൻ കഴിഞ്ഞ ആഗസ്റ്റിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ കേന്ദ്രം ശക്തമായ വ്യവസ്ഥകൾ കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.