ന്യൂഡൽഹി: അജയ് ത്യാഗിയെ സെബിയുടെ പുതിയ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. യു.കെ സിൻഹക്ക് പകരമാണ് പുതിയ നിയമനം.
1984 െഎ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അജയ് ത്യാഗി. നിലവിൽ ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ്. പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ ചെയർമാനെ കണ്ടെത്തിയത്. അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. 58 വയസ്സുള്ള ത്യാഗിക്ക് 65 വയസുവരെ സ്ഥാനത്ത് തുടരാനാകും. സെബിയുടെ നിയമമനുസരിച്ച് 65 വയസുവരെയാണ് ചെയർമാൻ സ്ഥാനത്ത് തുടരാനാകുക.
20-25 വർഷം ധനകാര്യ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കാണ് സെബിയുടെ ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാനാവുക. പ്രതിമാസം 4.5 ലക്ഷം രൂപയാണ് സെബി മേധാവിക്ക് ശമ്പളമായി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.