ന്യൂഡൽഹി: പ്രകൃതിവാതക വില കഴിഞ്ഞ രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് വർധിപ്പിക്കാൻ സർക്കാർ നീക്കം. ഏപ്രിൽ ഒന്നുമുതൽ കൂടിയ വില പ്രാബല്യത്തിൽ വന്നേക്കും. സർക്കാർ നടപടി സമ്മർദിത പ്രകൃതി വാതകം (സി.എൻ.ജി), പൈപ്പ് വഴി നൽകുന്ന പ്രകൃതിവാതകം (പി.എൻ.ജി), വൈദ്യുതി, യൂറിയ എന്നിവയുടെ വിലവർധനക്ക് കാരണമാകും. സി.എൻ.ജി, പി.എൻ.ജി, രാസവളങ്ങൾ എന്നിവയുടെ ഉൽപാദനത്തിന് പ്രകൃതിവാതകം അനിവാര്യമാണ്.
ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂനിറ്റ് (എം.എം.ബി.ടി.യു) പ്രകൃതിവാതകത്തിന് നിലവിലെ 188.15ൽ (2.89 ഡോളർ) നിന്ന് 199.22 രൂപയായി (3.06 ഡോളർ) വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രകൃതിവാതക ശേഖരം അധികമുള്ള അമേരിക്ക, റഷ്യ, കാനഡ എന്നീ രാജ്യങ്ങളിലെ വിലയുടെ ശരാശരി കണക്കാക്കി ആറുമാസത്തിലൊരിക്കലാണ് രാജ്യത്ത് പ്രകൃതിവാതക വില നിശ്ചയിച്ചുവരുന്നത്. 2014ൽ എൻ.ഡി.എ സർക്കാറാണ് ഇൗ ഫോർമുല അംഗീകരിച്ചത്. നിലവിൽ പ്രാദേശിക വിലയേക്കാൾ ഇരട്ടിയിലധികം കൊടുത്ത് രാജ്യത്തിന് ആവശ്യമുള്ളതിെൻറ പകുതിയോളം പ്രകൃതിവാതകം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
പ്രകൃതിവാതക വില കൂടുന്നത് ഇൗ മേഖലയിലെ ഒായിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി), ഒായിൽ ഇന്ത്യ, സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ വരുമാനത്തിൽ വൻ വർധനയുണ്ടാക്കും. വാതകവിലയിൽ ഒരു ഡോളർ കൂടുേമ്പാൾ പൊതുമേഖല കമ്പനികൾക്ക് 4000 കോടിയുടെ അധിക വാർഷികവരുമാനം ലഭിക്കുമെന്നാണ് കണക്ക്. സർക്കാർ നിരക്കനുസരിച്ചാണ് റിലയൻസും പ്രകൃതിവാതകം വിൽക്കുന്നത്. 2017 ഒക്ടോബറിലാണ് രാജ്യത്ത് അവസാനമായി പ്രകൃതിവാതകത്തിന് വില വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.