ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഭാരത് െപട്രോളിയം കോർപറേഷൻ ലിമിറ്റഡിൻെറ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്രസർക്കാർ. 52.98 ശതമാനം ഓഹരികളാണ് േകന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാരിൻെറ നടപടി.
വിദേശ കമ്പനികൾക്കും ഓഹരിവാങ്ങാൻ കഴിയുന്ന രീതിയിലാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്. 10 ബില്ല്യൺ ഡോളറിൻെറ ആസ്തിയുള്ള കമ്പനികൾക്കാണ് ഓഹരികൾ വാങ്ങാനാകുക. പൊതുമേഖല സ്ഥാപനങ്ങൾക്ക് ഓഹരികൾ വാങ്ങാനാകില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നു.
മഹാരത്ന പദവിയുള്ള പൊതുമേഖല എണ്ണക്കമ്പനിയാണ് ബി.പി.സി.എൽ. ലോകത്ത് ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന 500 വ്യവസായ സ്ഥാപനങ്ങളിലൊന്നാണ് കേന്ദ്രസർക്കാർ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ ഒരുങ്ങുന്നത്. രാജ്യത്തിൻെറ പെട്രോളിയം വിതരണത്തിൻെറ 25 ശതമാനം ബി.പി.സി.എല്ലിൻെറ നിയന്ത്രണത്തിലാണ്.
ബി.പി.സി.എൽ ഉൾപ്പെടെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ കാബിനറ്റ് അനുമതി നൽകിയതായി ധനമന്ത്രി നിർമല സീതരാമൻ നേരത്തേ അറിയിച്ചിരുന്നു. ഭാരത് പെട്രോളിയം, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്നർ കോർപറേഷൻ, തെഹ്രി ഹൈഡ്രോ ഡെവലപ്മെൻറ് കോർപറേഷൻ,േനാർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ എന്നിവയുടെ ഓഹരി വിൽപനക്കായിരുന്നു അനുമതി. ഇതിനുപുറമെ ഐ.ഒ.സി, എൽ.ഐ.സി, ഒ.എൻ.ജി.സി തുടങ്ങിയവയുടെ ഓഹരി പങ്കാളിത്തം കുറക്കാനും സർക്കാരിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.