ന്യൂഡൽഹി: കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ നവംബർ 9 വരെ ബാങ്കുകളും പോസ്റ്റ് ഒാഫീസുകളിലും നിക്ഷേപിക്കപ്പെട്ട പണത്തിെൻറ കണക്കുകൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നു. ഇൗ കാലയളവിൽ 2.5 ലക്ഷത്തിന് മുകളിൽ പണം നിക്ഷേപിച്ചവരുടെ വിവരം നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. നവംബർ എട്ടാം തിയതിയാണ് 500,1000 രൂപയുടെ നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയത്.
ഇൗ കാലയളവിൽ 12.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ വിവരങ്ങൾ നേരത്തെ തന്നെ കേന്ദ്രസർക്കാർ ശേഖരിച്ചിരുന്നു. ഇതിനൊടപ്പം പാൻ കാർഡോ ഫോം 60 എന്നിവയുടെ വിവരങ്ങൾ നൽകാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ ജനുവരി 15നകം നൽകാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
നിലവിൽ 50,000 രൂപക്ക് മുകളിൽ പണം നിക്ഷേപിക്കണമെങ്കിൽ പാൻ കാർഡ് നൽകണം. പാൻകാർഡ് ഇല്ലാത്ത ആളുകൾ ഉയർന്ന ഇടപാടുകൾ നടത്തുേമ്പാൾ നൽകുന്നതാണ് ഫോം 60. നോട്ട് പിൻവലിക്കലിനെ തുടർന്ന് കള്ളപണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ കേന്ദ്രസർക്കാർ കർശനമാക്കിയിരുന്നു. ഇതിെൻറ ഭാഗമായാണ് സർക്കാറിെൻറ പുതിയ നീക്കമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.